ഡെബിയന്‍ ലിനക്സ് മലയാളത്തിലാക്കുന്ന സംരംഭം, ആവശ്യത്തിന് പരിഭാഷക്കാരില്ലാത്തതിനാല്‍ വളരെ പതുക്കെയാണ് നീങ്ങുന്നത്. ഈ ബ്ലോഗില്‍ വരുന്നവരില്‍ ഭൂരിഭാഗവും പരിഭാഷ ചെയ്യാന്‍ താല്പര്യമുള്ളവരായതിനാലും, ലിനക്സിനോട് മിക്കവര്‍ക്കും ഒരു സവിശേഷ താല്പര്യമുള്ളതിനാലും ഈ പേജിലേക്കും പരിഭാഷക്കാരെ ക്ഷണിക്കുന്നു. ഇതാണ് പേജിലേയ്ക്കുള്ള ലിങ്ക്.
http://fci.wikia.com/wiki/Debian/മലയാളം/ലെവല്‍1/മാസ്റ്റര്‍/ml.po
ഇത് വിക്കിയിലുള്ള സംരംഭമല്ലാത്തതിനാല്‍ മറ്റ് പരിഭാഷ പോസ്റ്റുകളെപ്പോലെ ഈ പേജ് ഘട്ടം ഘട്ടമായി വിഭജിച്ച് നല്‍കുന്നില്ല. താല്പര്യം ഉള്ളവര്‍ ഇവിടെ കമന്റായി അറിയിക്കണമെന്നുമില്ല. ആ പേജില്‍ പോയി പരിഭാഷ ചെയ്യാന്‍ ഉദ്ദേശിക്കുന്ന വരികള്‍ക്കു മുകളിലും താഴെയും ആയി ഇങ്ങനെ ഇട്ടാല്‍ മതിയാകും.
-->**Name** Starts here -->
-->**Name** Ends here -->
msgid എന്നതില്‍ കൊടുത്ത ആംഗലേയ വാക്യങ്ങള്‍ msgstr എന്നതിന്റെ നേരെ കൊടുത്താല്‍ മതിയാകും. മറ്റുള്ളവ വിവര്‍ത്തനം ചെയ്യേണ്ടവയല്ല.
ആയിരത്തി അഞ്ഞൂറില്‍പ്പരം പദങ്ങള്‍ വിവര്‍ത്തനം ചെയ്യാനുണ്ട് അവിടെ. നിലവില്‍ വിവര്‍ത്തനം ചെയ്തവ അന്‍പതില്‍ താഴെ മാത്രം. അവിടെ കൂടുതല്‍ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.
Tuesday, October 24, 2006
Subscribe to:
Post Comments (Atom)
1 comment:
കൊള്ളാം.. ഞാന്‍ തുടങ്ങിക്കഴിഞ്ഞു.
Post a Comment