പരിഭാഷ വിക്കിയുടെ രണ്ടാമത്തെ ലേഖനവും അങ്ങനെ വിജയകരമായി പൂര്‍ത്തികരിച്ചിരിക്കുന്നു. ഈ സംരഭത്തില്‍ ലാഭേഛയില്ലാതെ പങ്കാളികള്‍ ആയ എല്ലാവര്‍ക്കും ഞങ്ങളൂടെ നന്ദി. മൂന്നാമത്തെ ലേഖനം ഇടുന്നതിനു മുന്‍പ് ചില ചിന്തകള്‍ പങ്കു വെയ്ക്കട്ടെ.
ബൂലോഗത്തില്‍ നിന്നു കൂടുതല്‍ ആളുകളെ മലയാളം വിക്കിപീഡിയയില്‍ എത്തിക്കുക എന്ന ഒരു ഉദ്ദേശത്തോടെ ആണല്ലോ ഈ സംരംഭം തുടങ്ങിയത്. മാത്രമല്ല കുറച്ച് ആധികാരികമായ ലേഖനങ്ങള്‍ മലയാളം വിക്കിപീഡിയയില്‍ ഉള്‍പ്പെടുത്തുക എന്ന ഒരു ഉദ്ദേശവും അതിനുണ്ട്. പക്ഷെ ഈ സംരംഭത്തില്‍ ഇപ്പോള്‍ ശ്രീജിത്ത്, ദില്‍ബു, ആദിത്യന്‍, ഷിജു എന്നിവര്‍ മാത്രമേ ആക്ടീവ് ആയി പങ്കെടുക്കുന്നുള്ളൂ. പാപ്പാന്‍ ചേട്ടന്‍ മലയാളം വിക്കിയില്‍ നേരിട്ടു വന്ന് ലേഖനങ്ങള്‍ വായിച്ച് അക്ഷരതെറ്റൊക്കെ തിരുത്തി ഭാഷാ ശുദ്ധിവരുത്തി തന്ന് സഹായിക്കുന്നു. പുള്ളിയെ പോലെ ഉള്ള ചിലര്‍ വന്നും പോയും ഇരിക്കുന്നു. ഇഞ്ചിപെണ്ണ്, വല്യമ്മായി, പൊന്നപ്പന്‍, പെരിങ്ങോടന്‍ എന്നിവരെ പോലുള്ളവര്‍ ശക്തമായ പിന്തുണ വാഗ്ദാനം ചെയ്തു മുങ്ങുന്നു.
ഒരു കാര്യം പ്രത്യേകം പറയട്ടെ ഇന്നലെ ശ്രീജിത്ത് ഒരു കമെന്റില്‍ പറഞ്ഞതു പോലെ “പക്ഷെ ഇവിടെ പരിഭാഷപ്പെടുത്താന്‍ ഇപ്പോള്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നവര്‍ ഷിജു, ആദിത്യന്‍, ദില്‍ബന്‍, ഞാന്‍ തുടങ്ങിയ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. ഇവരെല്ലാവരും പലവിധ ജോലിയുള്ളവരും വളരെയധികം തിരക്കുള്ളവരും ആണെന്ന് പ്രത്യേകം പറയേണ്ടല്ലോ. മാത്രമല്ല, ഇവര്‍ക്ക് ഈ പരിഭാഷ ചെയ്യുന്നതിനു പുറമേ സ്വന്തം ബ്ലോഗുകളില്‍ എഴുതുക, പരിഭാഷ ബ്ലോഗില്‍ വരാത്ത വിഷയങ്ങളും വിക്കിയില്‍ എഴുതുക എന്നതും ഇല്ലാത്ത സമയമുണ്ടാക്കി ചെയ്യേണ്ടി വരുന്നു ഇപ്പോള്‍.“
അതെ ഞങ്ങളെല്ലാവരും ഇല്ലാത്ത സമയം ഉണ്ടാക്കിയാണ് ഇതു ചെയ്യുന്നത്. മാത്രമല്ല ഞങ്ങളാരും പരിഭാഷയിലോ മലയാളം/ ഇംഗ്ലീഷ് ഭാഷകളിലോ അഗ്രഗണ്യരായതു കൊണ്ടല്ല ഇതു ചെയ്യുന്നത്. കഴിവും അറിവുമുള്ളവര്‍ പുറത്തുകൈയ്യുകെട്ടി നില്‍ക്കുമ്പോള്‍ കുറച്ചു വിഢ്ഢിപ്പയ്യന്മാര്‍ മലയാളവിക്കിക്ക് തങ്ങളാലാവുന്ന ചെറിയ സഹായങ്ങള്‍ നല്‍കുന്നു എന്നു കരുതിയാല്‍ മതി.
അതുകൊണ്ട് കുറച്ചുപേര്‍ കൂടി സഹകരിച്ചാല്‍ ഞങ്ങളുടെ മേലുള്ള ഭാരം കുറയും. അണ്ണാറക്കണ്ണനും തന്നാലായത് എന്നു പറയുന്നതു പോലെ ഒരു പാരഗ്രാഫ് വിവര്‍ത്തനം ചെയ്തു തന്ന് സഹായിച്ചാലും അത് നന്നായിരിക്കും. വിവര്‍ത്തനം ചെയ്യുന്നത് ഇവിടെ കന്മെറ്റ് ആയി ഇട്ടാല്‍ മതി. ഞങ്ങള്‍ ആരെങ്കിലും അത് വിക്കിയില്‍ ഇടാം.
അതേപോലെ മലയാളം വിക്കിയില്‍ നേരിട്ട് പോയി ലേഖനം വായിച്ച് തെറ്റൊക്കെ തിരുത്തി തന്ന് സഹായിക്കാം.
റെഫറന്‍സുകളും ചിത്രങ്ങളും ലേഖനത്തില്‍ കൂട്ടി ചേര്‍ക്കാന്‍ സഹായിക്കാം.
പതിവു പോലെ ഇക്കാര്യത്തിലും വനിതാ പ്രാധിനിധ്യം പൂജ്യമാണ്. അല്ലാ വിവാഹിതര്‍ പ്രാധിനിധ്യവും പൂജ്യമാണല്ലോ. ശ്രീജിത്തേ ഈ പരിഭാഷ വിക്കി ബാച്ചിലേര്‍സ് ക്ലബ്ബ് ആണോ.
കഴിഞ്ഞ പോസ്റ്റിന്റെ കമെന്റില്‍ -സുനില്‍- അഭിപ്രായപ്പെട്ടു “ സുനില്‍- said...
പരിഭാഷകരേ, ഒരു ചെറിയ അഭിപ്രായം. ക്ലിക്കേരളം (www.clickkeralam.com)എന്ന സൈറ്റില്‍ ഹൈസ്കൂള്‍ കുട്ടികളുടെ എല്ലാ സബ്ജക്റ്റുകളുടേയും പാഠപുസ്തകങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ കിട്ടും. അപ്പോ അവര്‍ പഠിക്കുന്നതെന്താണ് എന്ന് അറിയാന്‍ പറ്റും. അതിനനുസരിച്ചുള്ള വിഷയങ്ങള്‍ തെരഞെടുത്ത് പരിഭാഷപ്പെടുത്തിയാല്‍ അവര്‍ക്കൊരു ഉപകാരമാവില്ലേ? പ്രത്യേകിച്ചും അവര്‍ക്കിപ്പോള്‍ വിഷയങ്ങളെപ്പറ്റി ധാരാളം റഫര്‍ ചെയ്യേണ്ടി വരുമ്പോള്‍ (പുതിയ സിലബസ്സനുസരിച്ച് എക്സ്റ്റ്രാ റീഡിങ് ധാരാളം വേണം). ഇനി അത് നിങ്ങള്‍ക്ക് ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ ഞാന്‍ ഹെല്പ്‌വിക്കി ഗൂഗിള്‍ ഗ്രൂപ്പിലേക്ക് മെയിലയച്ചുതരാം.
ഇങ്ങനെ റാന്റം ആയി ലേഖനങ്ങള്‍ തെരെഞെടുക്കുന്നതിനെതിരാണ് എന്നു വിചാരിക്കരുത്. ഒന്നുമില്ലെങ്കില്‍ അതെങ്കിലുമുണ്ടല്ലോ.-സു-“
റാന്‍ഡം ആയി ലേഖനം തിരെഞ്ഞെടുക്കുന്നതിന്റെ പ്രശ്നം രണ്ടെണ്ണം പരിഭാഷ പ്പെടുത്തിയപ്പോഴേക്കും ഞങ്ങള്‍ക്ക് മനസ്സിലായി. അതിനാല്‍ ഇനി മുതല്‍ ഇംഗ്ലീഷ് വിക്കിയിലെ ഫീച്ചേറ്ഡ് വിഭാഗത്തിലെ ലേഖനങ്ങള്‍ എടുക്കാം എന്നൊരു ആലോചന ഉണ്ട്. ഫീച്ചേര്‍ഡ് ലേഖനങ്ങള്‍ ഓരോന്നും പരിപൂര്‍ണ്ണവും, ആധികാരികവും, എല്ലാ റെഫറന്‍സുകളും ഉള്ളതാണ്. മാത്രമല്ല വിവിധ വിഷയങ്ങളില്‍ ഉള്ള ലേഖനങ്ങള്‍ ഈ വിഭാഗത്തില്‍ ഉണ്ട്. ഈ ലേഖനങ്ങള്‍ എല്ലാം പരിഭാഷപ്പെടുത്തി മലയാളം വിക്കിയില്‍ ഇട്ടാല്‍ അത് ഓരോന്നും ഓരോ ആധികാരിക ലേഖനങ്ങള്‍ ആയിരിക്കും. എന്താണ് നിങ്ങളുടെ ഒക്കെ അഭിപ്രായം.
അതിനു തുടക്കമെന്ന നിലയില്‍ തമിഴ് ഭാഷയെ കുറിച്ച് വന്ന ഈ ലേഖനം അടുത്ത പരിഭാഷയ്ക്ക് എടുക്കാന്‍ ഉദ്ദേശിക്കുന്നു. ഈ ലേഖനം ഇംഗ്ലീഷ് വിക്കിയില്‍ ഒരു പ്രാവശ്യം ഫീച്ചേര്‍ഡ് വിഭാഗത്തില്‍ വന്നതാണ്. ഈ ലേഖനം അടുത്ത ലേഖനമായി പരിഭാഷപ്പെടുത്തുന്നതിനെ കുറിച്ച് എന്താണ് നിങ്ങളുടെയൊക്കെ അഭിപ്രായം. ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും ഒക്കെ സ്വാഗതം ചെയ്യുന്നു.
മന്‍ജിത്ത് പറഞ്ഞതു പോലെ “ പരിഭാഷപ്പെടുത്തുമ്പോള്‍ ലേഖനത്തിലുള്ളവയെല്ലാം പദനുപദം വിവര്‍ത്തനം ചെയ്യണമെന്നില്ല. തികച്ചും അപ്രസക്തമായ കാര്യങ്ങള്‍ ഒഴിവാക്കാമെന്നു തോന്നുന്നു“. ഇത് പരിഭാഷപ്പെടുത്തുന്നവര്‍ ശ്രദ്ധിക്കുക. പദാനുപദ വിവര്‍ത്തനം ചെയ്യാതെ നല്ല അര്‍ത്ഥമുള്ള വാചകങ്ങള്‍ ഉണ്ടാക്കുക. ബ്ലോഗ്ഗുകളില്‍ ഒക്കെ വെടിക്കെട്ട് സാധനങ്ങള്‍ ഇടുന്ന ബൂലോഗത്തിലെ പുലികള്‍ക്കൊന്നും അതിനു ഒരു വിഷമവും ഇല്ലല്ലോ.
ചില ഇംഗ്ലീഷ് വാക്കുകളുടെ മലയാള അര്‍ഥം അറിയില്ലെങ്കില്‍ അതിനു നിങ്ങളെ സഹായിക്കാന്‍ ഒരു ഇംഗ്ലിഷ്-മലയാളം നിഘണ്ടു സോഫ്റ്റ് വെയര്‍ ശ്രീജിത്ത് ഈ ലിങ്കിലേക്ക് അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ആവശ്യമുള്ളവര്‍ അത് ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുക.
ഉപദേശങ്ങളും നിര്‍ദേശങ്ങളും തന്നും പരിഭാഷപ്പെടുത്തി സഹായിച്ചും എല്ലാവരും ഈ സംരംഭത്തീല്‍ പങ്കാളികളാവുക. ഇത് നമ്മള്‍ മലയാളത്തിനു വേണ്ടിയും ഭാവി മലയാളികള്‍ക്ക് വേണ്ടിയും ഒരു സേവനമായി കരുതി എല്ലാവരും സഹായിക്കുക.
ഒരു കാര്യം അനുബന്ധം ആയി പറയട്ടെ ഈ പരിഭാഷ പരിപാടി തുടങ്ങിയതില്‍ പിന്നെ വിവരം വയ്ക്കുന്നുണ്ട്. പരിഭാഷപ്പെടുത്തേണ്ടത് കൊണ്ട് ലേഖനം ശ്രദ്ധിച്ച് വായിക്കും. അല്ലെങ്കില്‍ ഇതൊക്കെ എന്തെങ്കിലും ആവശ്യം വന്നാല്‍ മാത്രം വേണ്ട ഭാഗം മാത്രം വായിച്ചു പോവുകയേ ഉള്ളായിരുന്നു. ഇപ്പോള്‍ ആ വിഷയത്തെ കുറിച്ചുള്ള കാര്യങ്ങള്‍ മൊത്തം പഠിക്കാന്‍ പറ്റുന്നു.
Wednesday, October 18, 2006
Subscribe to:
Post Comments (Atom)
7 comments:
പരിഭാഷ വിക്കി -ചില ചിന്തകള്‍
പരിഭാഷ വിക്കിയുടെ രണ്ടാമത്തെ ലേഖനവും അങ്ങനെ വിജയകരമായി പൂര്‍ത്തികരിച്ചിരിക്കുന്നു. ഈ സംരഭത്തില്‍ ലാഭേഛയില്ലാതെ പങ്കാളികള്‍ ആയ എല്ലാവര്‍ക്കും ഞങ്ങളൂടെ നന്ദി. മൂന്നാമത്തെ ലേഖനം ഇടുന്നതിനു മുന്‍പ് ചില ചിന്തകള്‍ പങ്കു വെയ്ക്കട്ടെ.
അയ്യോ ഞാന്‍ മുങ്ങിയിട്ടില്ല. ദാ ഇപ്പൊ വരും, അല്ലെങ്കില്‍ വേണ്ടാ നാളെ വരാം ;)
ഫീച്ചേര്‍ഡ് ആര്‍ട്ടിക്കിള്‍സ് തര്‍ജ്ജമ ചെയ്യുവാനുള്ള തീരുമാനം നന്നായി.
ഷിജൂ, നല്ല എല്ലാവിധ പിന്തുണയും തരുന്നു എന്ന് പറഞ്ഞ് മിണ്ടാതിരുന്ന്ട്ട് കാര്യമില്ല്യല്ലൊ. അതിനാലാണ് ഒന്നും പറയാത്തത്. എന്റെ പ്രഫറന്‍സ് ലിസ്റ്റില്‍ വിക്കിയുണ്ട് എന്ന് മാത്രം പറയുന്നു. അവിടെപ്പോയി വല്ല്ലാതെ അഭ്യാസം കാണിക്കാതെ ബ്ലോഗില്‍ നിന്നും തെറ്റുകള്‍ തിരുത്തി അതിലിടാം, താങ്കള്‍ തന്നെ ചെയ്യുന്നപോലെ. അതിനിടെ ഞാന്‍ വിക്കിയിലേക്ക് ആളെകൂട്ടാന്‍ നോക്കുന്നുണ്ട്. പഞ്ചകന്യകളെ കുറിച്ചുള്ള പോസ്റ്റ് ഒന്ന് ശരിയാക്കി വിക്കിയിലിടാമോ?-സു-
-സുനില്‍- said...
പഞ്ചകന്യകളെ കുറിച്ചുള്ള പോസ്റ്റ് ഒന്ന് ശരിയാക്കി വിക്കിയിലിടാമോ?-സു-
ആ പോസ്റ്റിലേക്കുള്ള ലീങ്ക് തരൂ ചേട്ടാ.
തിരുവനന്തപുരത്തിന്റെ വിക്കി ഒന്നു നോക്കൂ... ഞാന്‍ അതില്‍ പണിഞ്ഞു വരികയാണ്, അത് തീര്‍ത്തിട്ട് പറയാം എന്ന് കരുതി... ഇനി എല്ലാരും കൂടി ഒന്ന് ഒത്തു പിടിച്ച് അതൊന്ന് തീര്‍ത്തെ... എന്റമ്മൊ... നെടുനീളന്‍ ആര്‍ട്ടിക്കിള്‍... അതില്‍ നിന്നും ഒന്നും എഡിറ്റ് ചെയ്ത് കളയാനും ഇല്ല...
ഞാന്‍ സുനാമിയെക്കുറിച്ചുള്ള ലേഖനം വിവര്‍ത്തനം ചെയ്യാന്‍ തുടങ്ങിയിരുന്നു. പക്ഷേ ഇതു വരെ തീര്‍ന്നില്ല. ന്തൊരു തെരക്കെന്റമ്മോ.
http://vayanasala.blogspot.com/2006/10/blog-post.html
ഷിജൂ ഞാനിതിപ്പോഴാ കണ്ടത്. മുകളിലതാ ലിങ്ക്. പറ്റുമെങ്കില്‍ മറ്റുപോസ്റ്റുകളില്‍ (തപസ്സാട്ടം) എടുത്തോളൂ. -സു-
Post a Comment