Tuesday, October 24, 2006

ഡെബിയന്‍ ലിനക്സ് പരിഭാഷ

ഡെബിയന്‍ ലിനക്സ് മലയാ‍ളത്തിലാക്കുന്ന സംരംഭം, ആവശ്യത്തിന് പരിഭാഷക്കാരില്ലാത്തതിനാല്‍ വളരെ പതുക്കെയാണ് നീങ്ങുന്നത്. ഈ ബ്ലോഗില്‍ വരുന്നവരില്‍ ഭൂരിഭാഗവും പരിഭാഷ ചെയ്യാന്‍ താല്പര്യമുള്ളവരായതിനാലും, ലിനക്സിനോട് മിക്കവര്‍ക്കും ഒരു സവിശേഷ താല്പര്യമുള്ളതിനാലും‍ ഈ പേജിലേക്കും പരിഭാഷക്കാരെ ക്ഷണിക്കുന്നു. ഇതാണ് പേജിലേയ്ക്കുള്ള ലിങ്ക്.

http://fci.wikia.com/wiki/Debian/മലയാളം/ലെവല്‍1/മാസ്റ്റര്‍/ml.po

ഇത് വിക്കിയിലുള്ള സംരംഭമല്ലാത്തതിനാല്‍ മറ്റ് പരിഭാഷ പോസ്റ്റുകളെപ്പോലെ ഈ പേജ് ഘട്ടം ഘട്ടമായി വിഭജിച്ച് നല്‍കുന്നില്ല. താല്പര്യം ഉള്ളവര്‍ ഇവിടെ കമന്റായി അറിയിക്കണമെന്നുമില്ല. ആ പേജില്‍ പോയി പരിഭാഷ ചെയ്യാന്‍ ഉദ്ദേശിക്കുന്ന വരികള്‍ക്കു മുകളിലും താഴെയും ആയി ഇങ്ങനെ ഇട്ടാല്‍ മതിയാകും.

-->**Name** Starts here -->
-->**Name** Ends here -->

msgid എന്നതില്‍ കൊടുത്ത ആംഗലേയ വാക്യങ്ങള്‍ msgstr എന്നതിന്റെ നേരെ കൊടുത്താല്‍ മതിയാകും. മറ്റുള്ളവ വിവര്‍ത്തനം ചെയ്യേണ്ടവയല്ല.

ആയിരത്തി അഞ്ഞൂറില്‍പ്പരം പദങ്ങള്‍ വിവര്‍ത്തനം ചെയ്യാനുണ്ട് അവിടെ. നിലവില്‍ വിവര്‍ത്തനം ചെയ്തവ അന്‍പതില്‍ താഴെ മാത്രം. അവിടെ കൂടുതല്‍ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.

1 comment:

പുള്ളി said...

കൊള്ളാം.. ഞാന്‍ തുടങ്ങിക്കഴിഞ്ഞു.