Friday, October 13, 2006

ആദ്യ പരിഭാഷ പഠിപ്പിച്ചത്

ഈ ബ്ലോഗില്‍ ഡാര്‍ജീലിങ്ങ് എന്ന ഇംഗ്ലീഷ് വിക്കി ലേഖനം നാമെല്ലാം ചേര്‍ന്ന് വിജയകരമായി പരിഭാഷ ചെയ്തെടുത്തിരിക്കുന്നു. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

എന്നാല്‍ ഈ പ്രയത്നത്തിനിടയില്‍ ചില്ലറ പ്രശ്നങ്ങളും നമുക്ക് അഭിമുഖീകരിക്കേണ്ടി വന്നു. അതിനെക്കുറിച്ചുള്ള ഒരു ചര്‍ച്ചയാകാനാണ് ഈ പോസ്റ്റ്.


  • പോസ്റ്റ് അതേപടി ഇവിടെ പകര്‍ത്തുമ്പോള്‍ പല വിവരങ്ങളും നമുക്ക് നഷ്ടമാകുന്നു. ഉദാ: റെഫറന്‍സുകള്‍, ചിത്രങ്ങള്‍, ലിങ്കുകള്‍. ഇതിനൊരു പരിഹാരമായി വിക്കി സിന്റാക്സിലുള്ള ടെക്സ്റ്റ് എഡിറ്റ് സെക്ഷനില്‍ നിന്ന് എടുത്ത് ഇവിടെ പോസ്റ്റ് ഇടുന്നതാകും ഉചിതം എന്നെനിക്ക് തോന്നുന്നു.
  • പരിഭാഷ ചെയ്യാം എന്നേറ്റ്, പിന്നീട് ചിലര്‍ തിരക്കിലായിപ്പോകുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അങ്ങിനെ വരുന്ന അവസ്ഥയില്‍, താന്‍ തിരക്കിലാണെന്നും മറ്റാരെങ്കിലും പകരം ഇതേറ്റെടുക്കണമെന്നും പറയേണ്ടതും ആവശ്യമാണ്.
  • എല്ലാവരും പരിഭാഷ ചെയ്യാനാണ് താല്പര്യം കാണിക്കുന്നത്. അക്ഷരത്തെറ്റുകള്‍ തിരുത്തുക, ലേഖനത്തില്‍ വന്നിട്ടുള്ള വൈകല്യങ്ങള്‍ ഒഴിവാക്കുക, ഇംഗ്ലീഷ് വീണ്ടും വന്നിട്ടുണ്ടെങ്കില്‍ അത് മലയാളത്തിലാക്കുക തുടങ്ങി ചെയ്യാവുന്ന മറ്റ് പല കാര്യങ്ങളും ഉണ്ട്. അവയും ആരെങ്കിലും ഏറ്റെടുക്കേണ്ടിയിരിക്കുന്നു.
  • ഒരു ലേഖനം പൂര്‍ണ്ണമായി എന്ന് തീര്‍ത്ത് പറയാന്‍ കഴിഞ്ഞാലേ അടുത്ത ലേഖനം തുടങ്ങാന്‍ കഴിയൂ. ആരെങ്കിലും ഇംഗ്ലീഷ് ലേഖനവും മലയാളം ലേഖനവും പൂര്‍ണ്ണതയ്ക്കായി ഒത്ത് നോക്കേണ്ടതും ആവശ്യമാണ്. പോസ്റ്റ് ഇട്ട ആള്‍ തന്നെയാകും ഇതിന് ഉചിതനായ വ്യക്തി. മറ്റാരെങ്കിലും ഈ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറായിരുന്നെങ്കിലും നന്നായിരുന്നു.
  • വെറും തര്‍ജ്ജിമയല്ലാതെ, ലേഖനത്തില്‍ പുതുതായി എന്തെങ്കിലും ചേര്‍ക്കാനോ, ഉള്ളവയില്‍ എന്തെങ്കിലും ഒഴിവാക്കാനോ ഉള്ള ചിന്തയും ഇവിടെ നടക്കുന്നില്ല. അതും വേണ്ടതാണ് എന്നാണ് എന്റെ അഭിപ്രായം.

മറ്റ് അഭിപ്രായങ്ങളും ക്ഷണിക്കുന്നു. വൈകാതെ കൂടുതല്‍ ആളുകള്‍ ഈ സംരംഭത്തിന് പിന്തുണയുമായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

6 comments:

Shiju said...

എന്റെ കുറച്ചു അഭിപ്രായങ്ങള്‍

1. ഇങ്ങനെ പരിഭാഷ ചെയ്യാന്‍ ആളുകള്‍ തയ്യാറായി വരുന്നത് തന്നെ വലിയ കാര്യമാണ്. അതിനാല്‍ കൂടുതല്‍ ആളുകള്‍ പരിഭാഷപ്പെപ്പെടുത്താന്‍ തയാറായി വരുന്നതിനെ നമ്മള്‍ പ്രോത്സാഹിപ്പിക്കണം.
2. ഇനി പരിഭാഷപ്പെടുത്താന്‍ താല്പര്യം ഇല്ലാത്തവര്‍ക്കോ/അറിയാത്തവര്‍ക്കോ ചിത്രങ്ങള്‍ ചേര്‍ക്കുക, റെഫെറെന്‍സുകള്‍ ചേര്‍ക്കുക തുടങ്ങി ചെറിയ ജോലികള്‍ ഏറ്റെടുത്തു സഹായിക്കാം.
എന്റെ പരിചയത്തില്‍ നിന്ന് പരിഭാഷപ്പെടുത്തുന്ന ആള്‍ തന്നെ എല്ലാം ചെയ്യാന്‍ പോയാല്‍ കാര്യങ്ങള്‍ മുന്നോട്ട് നീങ്ങില്ല.
3. ലേഖനം ഏകദേശം പൂര്‍ണ്ണമായി എന്നു തോന്നിയാല്‍ ഭാഷയില്‍ പ്രാവീണ്യം ഉള്ള ആരെങ്കിലും അത് ഒന്ന് ഓടിച്ച് വായിച്ച് അക്ഷരതെറ്റൊക്കെ തിരുത്തി ഭാഷാ ശുദ്ധി വരുത്തിയാല്‍ നന്നായിരിക്കും. ആ ജോലി പ്രധാനം ആണ്. അത് എല്ലാവര്‍ക്കും സാധിക്കില്ല.

അതിനാല്‍ ജോലി ഒന്ന് വിഭജിച്ചെടുക്കാന്‍ ആളുകള്‍ തയ്യാറായി വന്നാല്‍ നന്നായിരുന്നു.

ഇതിനൊക്കെ പുറമേ ഒരു ലേഖനം പരിഭാഷപ്പെടുത്തി കഴിഞ്ഞാല്‍ അത് അതില്‍ തന്നെ പൂര്‍ണ്ണം ആകണമെന്നോ അത് ഇംഗ്ലീഷ്

വിക്കിയൊട് ചേര്‍ന്ന് നില്‍ക്കണം എന്ന് ശഠിക്കുന്നതില്‍ കാര്യമില്ല.

വിക്കിയില്‍ ഒരു ലേഖനവും സ്ഥിരമായി ഫ്രീസ് ചെയ്യുക എന്ന ഒരു concept തന്നെയില്ലല്ലോ. നാളെ നമ്മളേക്കാള്‍ അറിവുള്ള ആളുകള്‍
വന്ന് അത് ഇനിയും നന്നാക്കും.

ഇപ്പോള്‍ നമ്മുടെ ലക്ഷ്യം ഏറ്റവും അധികം ലേഖനങ്ങള്‍ പരിഭാഷപ്പെടുത്തി എടുക്കുക എന്നതാണ്. അതിന്റെ തുടക്കം എന്ന
നിലയില്‍ നമുക്ക് ഇപ്പോള്‍ കേരളത്തിനും മലയാളത്തിനും പ്രാധാന്യം ഉള്ള ലേഖനങ്ങളിലേക്ക് പോകാം. അങ്ങനത്തെ
ലേഖനങ്ങള്‍ മലയാളം വിക്കിയില്‍ ഇല്ലെങ്കില്‍ പിന്നെ എവിടെയാണ് ഉണ്ടാവേണ്ടത്. (സത്യം പറഞ്ഞാല്‍ മലയാളം വിക്കിയില്‍ കേരള കലാമണ്ഡലത്തെ കുറിച്ചുള്ള ഒരു പേജ്
ഇന്നലെ മാത്രമാണ് ഉണ്ടായത്. )

ഗുണത്തില്‍ മാത്രമല്ല ഏണ്ണത്തിലും നമ്മള്‍ കുറച്ച് ശ്രദ്ധിക്കണം. സംസാരിക്കുന്ന ആളുകളുടെ എണ്ണത്തില്‍ ലോകത്ത് 28-ആം സ്ഥാനമാണ് മലയാളത്തിന്. പക്ഷെ വിക്കി ലേഖനങ്ങളുടെ
എണ്‍നത്തില്‍ 110-അം സ്ഥാനമേ ഉള്ളൂ. നമുക്ക് ശേഷം ഈ പരിപാടി തുടങ്ങിയ തമിഴനും, തെലുങ്കനും, കന്നഡക്കാരനും, ഹിന്ദിക്കാരനും, ബംഗാളിയും എല്ലാം വിക്കി ലേഖനങ്ങളുടെ
എണ്ണത്തില്‍ നമ്മളെ കടത്തി വെട്ടി. നമ്മള്‍ ഇപ്പോഴും സഹസ്ര വിക്കിയുമായി ഇരിക്കുക ആണ്. ഒന്ന് ഒത്തു ശ്രമിച്ചാല്‍ 6 മാസത്തിനുള്ളില്‍ നമുക്ക് 10,000 കടക്കാം.

ബൂലോഗത്തു നിന്നാണ് ഏറ്റവും അധികം സംഭാവന ഉണ്ടാവേണ്ടത്. കാരണം യൂണിക്കോഡ് മലയാളം ഏറ്റവും അധികം
ഉപയോഗിക്കുന്നത് നമ്മളാണ്.

ദിവസവും ഒരു അരമണിക്കൂര്‍ ഇതിനു വേണ്ടി മാറ്റിവച്ചാല്‍ അത് എത്ര നന്നായിരിക്കും. വിജ്ഞാനം പകര്‍ന്നു കൊടുക്കാന്‍ കഴിവുള്ളവര്‍ അവരുടെ സ്വന്തം ലേഖനങ്ങളും (വിജ്ഞാനപ്രദമായവ) വിക്കിയില്‍ ഇടൂ. നമ്മള്‍ ഭാവി തലമുറയ്ക്ക് വേണ്ടി ചെയ്യുന്ന ഒരു സേവനം ആയി ഇതിനെ കരുതിയാല്‍ മതി.

Anonymous said...

ഇത് വളരെ നന്നായി. ഇതുപോലെ തര്‍ജ്ജമ ചെയ്യേണ്ട ലേകനങ്ങാള്‍ അസ്സൈന്റ്മെന്റ് പൊലെ തരാന്‍ മന്‍ജിത്തജീയോട് പറഞ്ഞിട്ടുണ്ടായിരുന്നു.

അടുത്തത് ഇടൂ.. എന്നിട്ട് കമന്റ്സില്‍ അനോണിമസ് ഓപ്ഷനും വെക്കൂ..ബ്ലോഗര്‍ ഐഡി ഇല്ലാത്തവരും ചെയ്യട്ടെ.

qw_er_ty

Unknown said...

ഷിജുവിനോട് യോജിക്കുന്നു. ഇഞ്ചി പറഞ്ഞതും ആലോചിക്കാവുന്നതാണ്.

ഓടോ:6 മാസത്തില്‍ 10000! (5000 ലക്ഷ്യമിട്ടാല്‍ പോരേ. ;-)

ചില നേരത്ത്.. said...

proof reading സംബന്ധിച്ച കാര്യങ്ങള്‍ക്ക് എന്റെ സഹായം ലഭ്യമാണ്. ഇതിന്നായി എന്റെ മറ്റൊരു ജി മെയില്‍ ഐ ഡി തയ്യാറാക്കിയിരിക്കുന്നു.
ibru4edu@gmail.com

പൊന്നപ്പന്‍ - the Alien said...

ഞാനും കൂടുന്നു. അടുത്ത ലേഖനം മുതല്‍ എന്റെ വകയും ഉണ്ടാകും ശ്രമദാനം..

Unknown said...

പൊന്നപ്പാ... സ്വാഗതം. നമുക്ക് കൂട്ടായി പരിശ്രമിയ്ക്കാം.