മലയാള വിക്കിയില്‍ കൂടുതല്‍ ലേഖനങ്ങള്‍ ചേര്‍ക്കാന്‍ ഉള്ള ഒരു സംരഭമാണിത്. തിരഞ്ഞെടുത്ത അന്യ ഭാഷാ ലേഖനങ്ങള്‍ പലര് കൂടി പരിഭാഷ ചെയ്ത് വിക്കിയില്‍ ഇടാനാണ് ഉദ്ദേശിയ്ക്കുന്നത്. ഓരോ ലേഖനവും ഓരോ പോസ്റ്റ് ആക്കുന്നതാണ്. പരിഭാഷ (പൂര്‍ണ്ണമോ ഭാഗികമോ) കമന്റുകളായി ചേര്‍ത്താല്‍ മതിയാവും. ഓരോരുത്തരും സമയലഭ്യതയനുസരിച്ച് ചെറിയ ചെറിയ ഭാഗങ്ങള്‍ പരിഭാഷപ്പെടുത്തുമെന്ന് പ്രതീക്ഷിയ്ക്കുന്നു.
ഒന്നിലധികം ആളുകള്‍ ഒരേ ഭാഗം തന്നെ പരിഭാഷ ചെയ്യാതിരിയ്ക്കാനായി പരിഭാഷ തുടങ്ങുന്നതിനു മുന്‍പു തന്നെ ഒരു കമന്റ് ഇടുക - “ഞാന്‍ പാരഗ്രാഫ് മൂന്നും നാലും പരിഭാഷ ചെയ്യാന്‍ പോകുന്നു”. എന്നിട്ട് ആ പരിഭാഷ പൂര്‍ത്തിയാക്കി അത് മറ്റൊരു കമന്റ് ആയി ചേര്‍ക്കുക. മറ്റൊരാളുടെ പരിഭാഷയില്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ അതും കമന്റുകളിലൂടെ വ്യക്തമാക്കാവുന്നതാണ്. ഓരോ ലേഖനവും പൂര്‍ണ്ണമായി പരിഭാഷ ചെയ്യപ്പെടുന്നതനുസരിച്ച് വിക്കിയില്‍ ചെര്ക്കാവുന്നതാണ്.
ഈ ബ്ലോഗില്‍ മെമ്പര്‍ഷിപ്പ് ആവശ്യമുള്ളവര്‍ ഈ പോസ്റ്റില്‍ ഒരു കമന്റായി അറിയിക്കുമല്ലോ (അല്ലെങ്കില്‍ എനിക്കോ ആദിയ്ക്കോ മെയില്‍ അയക്കുക). എന്നാല്‍ പരിഭാഷ ചെയ്യാന്‍ മെമ്പര്‍ഷിപ്പിന്റെ ആവശ്യമില്ല എന്ന കാര്യം ഓര്‍മ്മിയ്ക്കുക, ആര്‍ക്കും ചെയ്യാം.
8 comments:
ആദീ,
എനിക്ക് വേണ്ടി ഈ പോസ്റ്റ് ഇട്ടതിന് നന്ദി.
മലയാളം വിക്കിപീഡിയ മലയാളികളുടെ പൊതുസ്വത്താണല്ലോ. വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ നില്ക്കുന്ന വിക്കിയിലെ മലയാളഭാഷയ്ക്ക് സഹായം ആവശ്യമുണ്ട്. മലയാളം വിക്കിയിലെ പല അടിസ്ഥാന വിവരങ്ങളും അപൂര്‍ണ്ണമാണ്. ഇംഗ്ലിഷ് വേര്‍ഷനില്‍ ഇവയെല്ലാം കിട്ടാനുണ്ട് താനും. സ്വന്തമായി ലേഖനം പ്രസിദ്ധീകരിക്കാന്‍ ബിദ്ധിമുട്ടുള്ള ഞാന്‍ വിക്കിയില്‍ ഇംഗ്ലിഷ് ലേഖനങ്ങള്‍ തര്‍ജ്ജമ ചെയ്യാനാണ് ശ്രമിക്കാറ്. ഇത് വിക്കിയില്‍ സ്വന്തമായി ചെയ്യാന്‍ ശ്രമിയ്ക്കുമ്പോള്‍ ധാരാളം സമയവും സാങ്കേതിക ജ്ഞാനവും ആവശ്യമെന്ന് തോന്നി (പരിചയമാവുന്നത് വരെ എങ്കിലും).
വിക്കിയില്‍ പോസ്റ്റ് ചെയ്യാനും മറ്റും സാങ്കേതിക പുലികള്‍ ധാരാളമുള്ള ബൂലോഗത്ത് മലയാളം യൂണികോഡ് കൈകാര്യം ചെയ്യാനറിയാവുന്ന നമ്മള് തര്‍ജ്ജമ മാത്രം ചെയ്താല്‍ തന്നെ വളരെ ചുരുങ്ങിയ സമയം കൊണ്ട് വിക്കിയില്‍ വിവരങ്ങള്‍ വളരെ കൂടിയ അളവില്‍ ചേര്‍ക്കാം.
മലയാളം ഓണ്‍ലൈന്‍ കമ്മ്യൂണിറ്റിയില്‍ യൂണികോഡ് കൈകാര്യം ചെയ്യുന്നവര്‍ എന്ന നിലയില്‍ നമ്മള് തന്നെയാണ് വിക്കി വളര്‍ത്താനും മുന്നിട്ടിറങ്ങേണ്ടത് എന്ന് തോന്നുന്നു.മലയാള ഭാഷയ്ക്കും മലയാളികളുടെ വരും തലമുറകള്ക്കുമൊക്കെ പ്രയോജനപ്പെടുന്ന ഈ വിവരങ്ങള്‍ മലയാളത്തിലാക്കാന്‍ ഒരാള്‍ ഒരു ദിവസം പത്ത് മിനിറ്റ് വീതം ചെലവാക്കിയാല്‍ തന്നെ വളരെ വലിയ ഉപകാരമവില്ലേ?
അനിയങ്കുട്ടീ, വളരെ നല്ലൊരു കാര്യമാണ്. സകലവിധ പിന്തുണയും ഭാവുകങ്ങളും നേരുന്നു!
ദില്‍ബാ, pullikkaranഅറ്റ്gmail.കോം ലേയ്ക്ക് ഒന്നു അയക്കൂ. നന്ദി.
qu_er_ty
ഓഫ് ടോപിക്;
എന്റെ ഇംഗ്ലീഷ് പരിച്ഞാനത്തിന്റെ തീവ്രതയാല്‍ ഞാന്‍ പരിഭാഷയ്ക്ക് ശ്രമിക്കുന്നില്ല. അതുകൊണ്ട്
എനിക്ക് മെംബര്‍ഷിപ്പ് വേണമെന്നില്ല;
പക്ഷേ ഒരു കാര്യമറിയണമെന്നുണ്ട്,
മലയാളം വിക്കിയില്‍ പറഞ്ഞിരിക്കുന്ന കോപ്പീറൈറ്റ് കാലാവധിയെ പറ്റി കൂടുതല്‍ അറിയാന്‍ എന്തു ചെയ്യണം....ഒരു ലെഖനം എഴുതാന്‍ വേണ്ടിയാണ്.
നല്ല സംരഭം. സമയം കിട്ടുമ്പോള്‍ ഞാനും ഒരു കൈ നോക്കാം. മെമ്പര്‍ഷിപ്പ് പ്ലീസ് - sugatharajp@rediffmail.com
ഒരു മെമ്പര്‍ഷിപ്പ് കൊട് ചേട്ടന്മാരേ.
shijualexഅറ്റ്hotmail.com
Can somebody put the essay from Vayanasala blog about panchakanyakakaL into malayalam wiki? More about koothth~,kooTiyaaTTam,kathhakaLi to come.-S-
Post a Comment