Wednesday, May 02, 2007

ബുദ്ധമതത്തിന്റെ ചരിത്രം

ബുദ്ധമതത്തെപ്പറ്റിയുള്ള ലേഖനങ്ങള്‍ മലയാളം വിക്കിയില്‍ ഇല്ലാത്തതു കൊണ്ട്‌, ഇപ്രാവശ്യത്തെ പരിഭാഷ History of Buddhism അഥവാ ബുദ്ധമത ചരിത്രം ആകാം എന്നു കരുതുന്നു.

ഇംഗ്ലീഷ്‌ വിക്കിയിലെ ലേഖനം.

മലയാളം വിക്കിയിലെ ലേഖനം. (അപൂര്‍ണ്ണം)

പരിഭാഷയില്‍ താല്‍പര്യം ഉള്ള എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു. ആയിരത്തോളം പേര്‍ മലയാളം യൂണിക്കോഡും, മലയാളം ടൈപ്പിംഗും ഉപയോഗിക്കുമ്പോള്‍, വളരെ കുറച്ചു പേര്‍ മാത്രമേ പരിഭാഷയില്‍ പങ്കെടുക്കുന്നുവുള്ളൂ എന്നുള്ളത്‌ വളരെ ഖേദകരമാണ്‌.

പരിഭാഷയില്‍ താല്‍പര്യമുള്ളവര്‍ ഏറ്റെടുക്കാന്‍ താല്‍പര്യമുള്ള ഭാഗങ്ങള്‍ താഴെക്കാണുന്ന പട്ടികയില്‍ നോക്കി ആരും ഏറ്റെടുത്തിട്ടില്ല എന്നുറപ്പു വരുത്തിയ ശേഷം ഇവിടെ കമന്റായി ഇടുക. ഒരേ ഭാഗങ്ങള്‍ ഒന്നില്‍ കൂടുതല്‍ ആള്‍ക്കാര്‍ പരിഭാഷപ്പെടുത്താന്‍ ഇടവരുന്നത്‌ ഒഴിവാക്കാന്‍ ഇത്‌ സഹായിക്കും.

ഏറ്റെടുക്കുന്നതിനു മുന്‍പ്‌ ഇംഗ്ലീഷ്‌ ലേഖനത്തിലേക്കുള്ള ലിങ്കില്‍ പോയി എത്രത്തോളം പരിഭാഷപ്പെടുത്താനുണ്ട്‌ എന്നു നോക്കുന്നത്‌ വളരെ നന്നായിരിക്കും. ഏറ്റെടുക്കുന്നതിന്റെ സെക്ഷന്‍ നമ്പറും ഹെഡിംഗും സഹിതം കമന്റായി ഇടുന്നതും വളരെ സഹായകരമാകും.

ഏറ്റെടുക്കുന്ന ഭാഗങ്ങള്‍ 16-05-2007നുള്ളില്‍ തീര്‍ക്കാന്‍ ശ്രമിക്കുക. ദയവു ചെയ്ത് പരിഭാഷ ഏറ്റെടുത്ത് മുങ്ങരുത്.

ഇതു വരെ വിക്കി പരിഭാഷയില്‍ പങ്കെടുത്തിട്ടില്ലാത്ത എല്ലാവരെയും ഞങ്ങള്‍ ക്ഷണിക്കുന്നു. കുറച്ച്‌ സമയം ചെലവഴിക്കാനായി ഉണ്ടെങ്കില്‍ വലിയ ബുദ്ധിമുട്ടില്ലാതെ ചെയ്യാവുന്നതാണിത്‌. എല്ലാ സഹായത്തിനും എല്ലാ വിക്കി സ്നേഹികളും എപ്പോഴും ഉണ്ട് .

ക്രമ നം.വിഭാഗംപരിഭാഷ ചെയ്യുന്ന ആള്‍നിലവിലുള്ള നില
0Prefaceഷിജു അലക്സ്പൂര്‍ത്തിയായി
1Life of the Buddha മനുപൂര്‍ത്തിയായി
2Early Buddhismമനുപൂര്‍ത്തിയായി
2.11st Buddhist council (5th c. BCE) മനുപൂര്‍ത്തിയായി
2.22nd Buddhist council (383 BCE) മനുപൂര്‍ത്തിയായി
3Ashokan proselytism (c. 261 BCE) സിയപൂര്‍ത്തിയായി
3.13rd Buddhist council (c.250 BCE) സിയപൂര്‍ത്തിയായി
3.2Hellenistic world ഡാലിപൂര്‍ത്തിയായി
3.3Early Asian expansion ശ്രീജിത്ത് കെപൂര്‍ത്തിയായി
4Rise of the Sunga (2nd–1st c. BCE) സിജുപൂര്‍ത്തിയായി
5Greco-Buddhist interaction (2nd c. BCE–1st c. CE)തമനുപൂര്‍ത്തിയായി
6Rise of Mahayana (1st c. BCE–2nd c. CE)പൊന്നപ്പന്‍പൂര്‍ത്തിയായി
6.1The Two Fourth Councils പൊന്നപ്പന്‍പൂര്‍ത്തിയായി
7Mahayana expansion (1st c. CE–10th c. CE)പൊന്നപ്പന്‍പൂര്‍ത്തിയായി
7.1India പൊന്നപ്പന്‍പൂര്‍ത്തിയായി
7.2Central and Northern Asia ഇഞ്ചിപ്പെണ്ണ്പൂര്‍ത്തിയായി
7.2.1Central Asia ഇഞ്ചിപ്പെണ്ണ്പൂര്‍ത്തിയായി
7.2.2Parthia ഇഞ്ചിപ്പെണ്ണ്പൂര്‍ത്തിയായി
7.2.3Tarim Basin ഇഞ്ചിപ്പെണ്ണ്പൂര്‍ത്തിയായി
7.2.4Chinaഇഞ്ചിപ്പെണ്ണ്പൂര്‍ത്തിയായി
7.2.5Koreaഇഞ്ചിപ്പെണ്ണ്പൂര്‍ത്തിയായി
7.2.6Japan ഇഞ്ചിപ്പെണ്ണ്പൂര്‍ത്തിയായി
7.3Southeast Asiaഇഞ്ചിപ്പെണ്ണ്പൂര്‍ത്തിയായി
7.3.1Vietnam മൂര്‍ത്തിപൂര്‍ത്തിയായി
7.3.2Srivijayan Empire (5th–15th century)മൂര്‍ത്തിപൂര്‍ത്തിയായി
7.3.3Khmer Empire (9th–13th century) മൂര്‍ത്തിപൂര്‍ത്തിയായി
8Emergence of the Vajrayana (5th century) മനുപൂര്‍ത്തിയായി
9Theravada Renaissance (11th century CE— ) ഡാലിപൂര്‍ത്തിയായി
10Expansion of Buddhism to the West പൊന്നപ്പന്‍പൂര്‍ത്തിയായി
11See alsoഷിജു അലക്സ്പൂര്‍ത്തിയായി
12Notesഷിജു അലക്സ്പുരോഗമിക്കുന്നു
13References ഷിജു അലക്സ്പുരോഗമിക്കുന്നു
14External linksഷിജു അലക്സ്പൂര്‍ത്തിയായി

36 comments:

തമനു said...

വിക്കി പരിഭാഷ.

ബുദ്ധമതത്തിന്റെ ചരിത്രം.

എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

Ziya said...

സത്യജിത്ത് റേയെ കുറിച്ചുള്ള ലേഖനം തീര്‍ന്നോ?
അതു കഴിഞ്ഞിട്ടു പോരായിരുന്നോ?
അല്ലെങ്കില്‍ ഒന്നുമൊന്നും തീരില്ല

തമനു said...

അത്‌ ഉടനേ തീരും സിയ. ചില പ്രത്യേക കാരണങ്ങളാല്‍ അതിന്റെ രണ്ടു ഭാഗങ്ങള്‍ തീര്‍ക്കാന്‍ സ്വല്‍പ്പം കാലതാമസം വന്നു എന്നേ ഉള്ളൂ.

ഇതില്‍ ഇഷ്ടമുള്ള ഒരു 5 ഭാഗം സിയ എളുപ്പം ഏറ്റെടുത്തേ ...

ഗുപ്തന്‍ said...

sub-headings 1&2 (1.Life of the Buddha --2Early Buddhism--2.1. 1st Buddhist council (5th c. BCE) --2.2. 2nd Buddhist council (383 BCE)) ഞാന്‍ ചെയ്യാം. ആദ്യമായതുകൊണ്ട് സാങ്കേതികവശത്തില്‍ ചില്ലറ സഹായങ്ങള്‍ വേണ്ടിവരും. പ്രതീക്ഷിക്കാമല്ലോ.

Siju | സിജു said...

Life of the Buddha
നേരത്തെ തീര്‍ക്കാന്‍ പറ്റുകയാണെങ്കില്‍ വേറെ ഭാഗങ്ങളെടുക്കാം

qw_er_ty

Siju | സിജു said...

മനു അതെടുത്തോ..
then i will go for "Rise of the Sunga"

തമനു said...

മനു,

എല്ലാവരുടെയും എല്ലാ സഹകരണങ്ങളും എപ്പോഴും ഉണ്ടാകും...

Inji Pennu said...

ഹൊ! അവസാനം എന്റെ അങ്ങിനെ ഒരു വലിയ ആഗ്രഹം സാധിക്കാന്‍ പറ്റി. വിക്കിയിലേക്ക് രണ്ട് വരിയെങ്കില്‍ രണ്ട് വരി വിവര്‍ത്തനം ചെയ്യുക.
ഒരഞ്ഞൂറ് പ്രാവശ്യം ഇംഗ്ലീഷ് മലയാളം ഡിക്ഷണ്രി നോക്കിയാല്‍ എന്താ, എന്തെല്ലാം പുതിയ മലയാള വാക്ക് പഠിക്കാന്‍ പറ്റി? കൂടെ അല്പം ചരിത്രവും. ഈ പരിപാടി കൊള്ളാംട്ടൊ.

ഞാന്‍ Central Asia വിവര്‍ത്തിക്കുവാണേ. ദൈവമേ, കൊറേ തെറ്റുണ്ടെങ്കില്‍ എന്നെ വിക്കീന്ന് പുറത്താക്കുവൊ? എന്റെ തന്നെ വിവര്‍ത്തനം ചിലതൊക്കെ വായിച്ചിട്ട് മിമിക്രിക്കാര് പത്രം വായിക്കുന്ന പോലെയുണ്ട് :(
ആരെങ്കിലുമൊക്കെ തിരുത്തുവായിരിക്കും അല്ലെ നമ്മളീ എഴുതിക്കൂട്ടുന്നത്. അല്ലെങ്കില്‍ ഇതൊക്കെ വായിക്കുന്ന ഭാവികുട്ടികളുടെ കാര്യം കട്ടപ്പൊഹ.

Vssun said...

പരിഭാഷാവിക്കിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു.. വിക്കിയിലെ തിരഞ്ഞെടുത്ത ലേഖനങ്ങള്‍ ഇവിടെ നിന്നും പിറക്കട്ടെ..

തമനു said...

സെക്ഷന്‍ 5. Greco-Buddhist interaction (2nd c. BCE–1st c. CE)

ഞാന്‍ ചെയ്യുന്നു.

Inji Pennu said...

ഒരു സംശയം ചോദിച്ചോട്ടെ
CE - എന്ന് പറഞ്ഞാല്‍ ക്രിസ്തുവര്‍ഷം എന്നാണൊ? കറന്റ് ഇറയെ എന്തുവാ പറയാ?

തമനു said...

ഇംഗ്ലീഷ് വിക്കിയില്‍ ഇങ്ങനെ കാണുന്നു ഇഞ്ഞി സാറേ ...

Common or Current Era are alternative names for anno Domini, Latin for in the year of (Our) Lord,[1

ലേഖനം ഇവിടെ..

http://en.wikipedia.org/wiki/Common_Era

Inji Pennu said...

ഹൌ! തമനുചേട്ടാ, അതിന്റെ മലയാളം എന്തുവാന്ന്?

തമനു said...

ഇഞ്ഞി,

ക്രിസ്തു വര്‍ഷം തന്നെ ...

അതു പോലെ വിക്കിയില്‍ ഒരു ഐഡി ഉണ്ടാക്കൂ , എന്നിട്ട് എഡിറ്റ് ചെയ്താല്‍ വളരെ നന്നായിരിക്കും. ഇതിപ്പോ ഇഞ്ഞിയുടെ സംഭാവനകള്‍ ഒരു ഐപി അഡ്രസില്‍ മാത്രം ഒതുങ്ങിപ്പോകുന്നു..

Inji Pennu said...

oh. അതു സാരമില്ല. ആരെങ്കിലും ഒക്കെ എഴുതിയാ പോരെ?

qw_er_ty

തമനു said...

പേജുകള്‍ എഡിറ്റു ചെയ്യാന്‍ വിക്കിപീഡിയയില്‍ അംഗത്വം ആവശ്യമില്ലെങ്കിലും അംഗത്വമെടുത്ത ശേഷം ലേഖനം തിരുത്തുകയാണു‍ കൂടുതല്‍ ഗുണകരം അംഗമാകാതെ തിരുത്തലുകള്‍ നടത്തിയാല്‍ ‍ ആ താളിന്റെ പതിപ്പുകളില്‍ ഐ.പി വിലാസം രേഖപ്പെടുത്തപ്പെടും. നമ്മുടെ ഐ.പി. വിലാസങ്ങള്‍ പരസ്യമാകുന്നത്‌ അത്ര ആശ്വാസ്യമായ നടപടി അല്ല.

ഇതും വായിക്കൂ.

http://ml.wikipedia.org/wiki/Help:%E0%B4%85%E0%B4%82%E0%B4%97%E0%B4%A4%E0%B5%8D%E0%B4%B5%E0%B4%82

Unknown said...

Hellenistic world ചെയ്യുനുണ്ടേ

Inji Pennu said...

ജപ്പാനും കഴിഞ്ഞു കേട്ടൊ. തീര്‍ന്നു.

തമനു said...

കലക്കി ഇഞ്ഞി സാറേ .. കലക്കി.

നിങ്ങള് പുലി തന്നെ (ഞാന്‍ ഹെഡിംഗ് പോലും എഴുതിയില്ല).

ഇനിയും ആ ടേബിളില്‍ കുറേ കോളങ്ങള്‍ ഒഴിഞ്ഞു കിടപ്പുണ്ട് ...

പതുക്കെ മതി. ഒന്നു റെസ്റ്റ് ഒക്കെ എടുത്ത്‌, ഒരു ചായ ഒക്കെ കുടിച്ച്‌, ഏതു കോളത്തിലാ പേരെഴുതേണ്ടേ എന്നൊന്നു പറഞ്ഞാമതി ... ഒരു ബുദ്ധിമുട്ടും ഇല്ലാതെ നമ്മള്‍ എഴുതിയിരിക്കും ...

നാളെയായാലും മതി, ബുധനാഴ്ച വരെ സമയം ഉണ്ട്.

എന്തായാലും ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍ .

Inji Pennu said...

ഹഹ, ഇതു തീര്‍ന്നതിന്റെ ആവേശത്തില്‍ ഞാന്‍ ഇറച്ചിപ്പൊടിയെടുത്ത് കാപ്പിപൊടിയാണെന്നും പറഞ്ഞ് പാലിലിട്ടു ദേ ഇപ്പൊ :) :)

Inji Pennu said...

തെക്കന്‍ കിഴക്കന്‍ ഏഷ്യ തീര്‍ത്തിട്ടുണ്ട്. സൌത്ത് ഈസറ്റ് ഏഷ്യനെ അങ്ങിനെയാണൊ പറയാ? അല്ലെങ്കില്‍ എന്താണെന്ന് പറഞ്ഞു തരുമൊ? അല്ലെങ്കില്‍ അവിടെ തിരുത്തുമൊ?

Ziya said...

Ashokan proselytism (c. 261 BCE)
3rd Buddhist council (c.250 BCE)
ഈ രണ്ടു ‘പാരകള്‍’ ഞാന്‍ ചെയ്യാം തമനൂച്ചായാ...

ഗുപ്തന്‍ said...

ഒന്നാം ഭാഗം പോസ്റ്റ് ചെയ്തു. ആരെങ്കിലും ഒന്നു നോക്കിയിട്ട് അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നെങ്കില്‍ നന്നയിരുന്നേനെ. ലിങ്കിംഗ് ഒക്കെ. theravadam എന്ന വാക്ക് തേരവാദം എന്നാണ് കേട്ട ഓര്‍മ്മവച്ച് പരിഭാഷിച്ചത്. വിക്കിയില്‍ തന്നെ തെരവാദം എന്നാണ് പാലി transliteration കൊടുത്തിരിക്കുന്നത്. അതുപോലെ ബുദ്ധന്റെ അച്ഛന്റെ പേര് ശുദ്ധോദനന്‍ എന്ന് കൊടുത്തിട്ടുണ്ട് (Cuz English was Suddhodanan not Suddhodhanan). അത് ശുദ്ധോധനന്‍ എന്നാണോ എന്നും സംശയം ഉണ്ട്. അറിവുള്ളവര്‍ ദയവുചെയ്തു പ്രതികരിക്കുക.

Shiju said...

Manu said...
ഒന്നാം ഭാഗം പോസ്റ്റ് ചെയ്തു. ആരെങ്കിലും ഒന്നു നോക്കിയിട്ട് അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നെങ്കില്‍ നന്നയിരുന്നേനെ. ലിങ്കിംഗ് ഒക്കെ. theravadam എന്ന വാക്ക് തേരവാദം എന്നാണ് കേട്ട ഓര്‍മ്മവച്ച് പരിഭാഷിച്ചത്. വിക്കിയില്‍ തന്നെ തെരവാദം എന്നാണ് പാലി transliteration കൊടുത്തിരിക്കുന്നത്. അതുപോലെ ബുദ്ധന്റെ അച്ഛന്റെ പേര് ശുദ്ധോദനന്‍ എന്ന് കൊടുത്തിട്ടുണ്ട് (Cuz English was Suddhodanan not Suddhodhanan). അത് ശുദ്ധോധനന്‍ എന്നാണോ എന്നും സംശയം ഉണ്ട്. അറിവുള്ളവര്‍ ദയവുചെയ്തു പ്രതികരിക്കുക.



മനു ലിങ്കിങ്ങിനെ പറ്റി വിഷമിക്കണ്ട. അത് ഞാന്‍ ചെയ്തു കൊള്ളാം. പരിഭാഷയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മതിയാകും.


ബാക്കി സംശയങ്ങള്‍ക്ക് ഒക്കെ നോക്കിയിട്ട് ഉത്തരം പറയാം. തല്‍ക്കലം തെരവാദം എന്നു പരിഭാഷിച്ചോളൂ. പിന്നിട് ലേഖനം മൊത്തം റിവ്യൂ ചെയ്യൂമ്പോള്‍ നമുക്ക് എല്ലായിടത്തും ഒരേപോലെ ഇത്തരം വാക്കുകള്‍ മാറ്റാം.

എന്റെയും ഒന്നാം ഭാഗം പരിഭാഷ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇനി റെഫറന്‍സുകളും മറ്റും ചേര്‍ക്കണം എങ്കില്‍ ബാക്കി പരിഭാഷകള്‍ തീരണം.

ഡാലി said...

Hellenistic world കഴിഞ്ഞു

Abdu said...

9, 10 ഞാനെടുത്തു,

തമനു said...

വളരെ നല്ല പ്രതികരണമാണ് ഇത്തവണയും വിക്കി പരിഭാഷയില്‍ ലഭിക്കുന്നത്‌.

എങ്കിലും ഇനിയും കുറേ ഭാഗങ്ങള്‍ കൂടി ഏറ്റെടുക്കേണ്ടതായുണ്ട്. .... വളരെ ക്കുറച്ച് ഭാഗങ്ങള്‍ കൂടി മാത്രം...

സഹായം അഭ്യര്‍ത്ഥിക്കുന്നു .....

ഗുപ്തന്‍ said...

പുതിയ ആര്‍ട്ടിക്ക്‍ള്‍ ഏകീകരിക്കുമ്പോള്‍ ചില വാകുകളെകുറിച്ച് അഭിപ്രായങ്ങള്‍ അറിയിക്കാനുണ്ട്. അതിനുള്ള വേദി എന്താണെന്ന് അറിഞ്ഞാല്‍ കൊള്ളം ഷിജുമാഷേ..

qu-er-ty

Shiju said...


Manu said...
പുതിയ ആര്‍ട്ടിക്ക്‍ള്‍ ഏകീകരിക്കുമ്പോള്‍ ചില വാകുകളെകുറിച്ച് അഭിപ്രായങ്ങള്‍ അറിയിക്കാനുണ്ട്. അതിനുള്ള വേദി എന്താണെന്ന് അറിഞ്ഞാല്‍ കൊള്ളം



മനുചേട്ടാ അതിനു വിക്കീയില്‍ തന്നെ ഈ ലേറ്ഖനത്തിന്റെ ടാക്ക് (സംവാദം) പേജില്‍ സംശയം ചോദിച്ചാല്‍ മതി. അവിടുള്ള ആരെങ്കിലും സഹായിക്കും.

ഗുപ്തന്‍ said...

ഞാന്‍ ആദ്യം ഏറ്റെടുത്ത ഭാഗങ്ങള്‍ പൂര്‍ത്തിയായി. പോസ്റ്റ് ചെയ്തിട്ടുണ്ട്. ക്ര.ന. 8 (വജ്രയാനം) കൂടി ചെയ്യാമെന്നു വിചരിക്കുന്നു.

Siju | സിജു said...

4. സംഗവംശത്തിന്റെ ഉദയം തീര്‍ത്തു വിക്കിയിലിട്ടു.
3.3 Early Asian expansion നാളെ വൈകീട്ടിനുള്ളില്‍ ആരുമെടുക്കുന്നില്ലെങ്കില്‍ ഞാന്‍ ചെയ്തോളാം.

ഗുപ്തന്‍ said...

വജ്രയാനം പൂര്‍ത്തിയായി...

ഷിജുച്ചേട്ടാ ഒരു അഭിപ്രായം ഒന്നുകുറിക്കാന്‍ എനിക്കു പറഞ്ഞുതന്ന സ്ഥലം കൊള്ളാം. വേലിക്കിരുന്ന പാമ്പിനെ.....
ഏതായാലും സംവാദത്തിലെ കുറിപ്പുകള്‍ നോക്കുക.
1.ഗൌതമബുദ്ധനെ സൂചിപ്പിക്കാനായി ഉപയോഗിക്കുമ്പോള്‍ എന്ന the Buddha വാ‍ക്ക് വെറുതെ ബുദ്ധന്‍ എന്ന് ഉപയോഗിക്കതിരിക്കണം എന്ന് അഭിപ്രായം ഉണ്ട്. ശ്രീ ബുദ്ധന്‍ എന്നാണ് ഞാന്‍ നിര്‍ദ്ദേശിക്കുന്ന ഓപ്‌ഷന്‍.

2. the council എന്ന വാക്ക് പ്രത്യേകം ശ്രദ്ധിക്കുക..

അപ്പം എല്ലാം പറഞ്ഞപോലെ..

Sreejith K. said...

Early Asian expansion ഞാന്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കി.

പൊന്നപ്പന്‍ - the Alien said...

6. Rise of Mahayana
6.1 The Two Fourth Councils
7. Mahayana expansion
7.1 India

എന്നിവ പൂര്‍ത്തിയായിട്ടുണ്ട്.

ഗുപ്തന്‍ said...

I will be practically offline for two weeks, till the end of May. I am not sure if I will be able to do anything about the next venture.
Sorry about it.

ഗുരുജി said...

താങ്കളുടെയും
സുഹൃത്തുക്കളുടെയും
പരിശ്രമങ്ങൾ
ഏറെ വിലപ്പെട്ടത്‌ തന്നെ