Monday, March 12, 2007

ക്രിക്കറ്റ് ലോകകപ്പ്

ക്രിക്കറ്റ് ലോകത്തിന്റെ ആഘോഷമായ ലോകകപ്പിന് ഇന്നലെ വെസ്റ്റ് ഇന്‍ഡീസില്‍ തുടക്കം കുറിക്കപ്പെട്ടു. ഒന്‍പതാം ലോകകപ്പാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ക്രിക്കറ്റ് എന്നും ക്രിക്കറ്റ് ലോകകപ്പ് 2007 എന്നും രണ്ട് ലേഖനങ്ങള്‍ മലയാളം വിക്കിയില്‍ ഇപ്പോള്‍ തന്നെ ഉണ്ട്. എങ്കിലും ക്രിക്കറ്റ് ലോകകപ്പിനെക്കുറിച്ച് പൊതുവായ ഒരു ലേഖനം അവിടെ കാണുന്നില്ല. കായികപ്രസക്തമായ ഈ വിഷയം തന്നെയാവട്ടെ പരിഭാഷ ചെയ്യാനുള്ള അടുത്ത ലേഖനം.

ക്രിക്കറ്റ് ലോകകപ്പ് ഇംഗ്ലീഷ് വിക്കിയില്‍

ക്രിക്കറ്റ് ലോകകപ്പ് മലയാളം വിക്കിയില്‍ (അപൂര്‍ണ്ണം)

പ്രസ്തുത സംരംഭത്തിന് എല്ലാ വിക്കിസ്നേഹികളുടേയും സേവനം അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.

ക്രമ നം.വിഭാഗംപരിഭാഷ ചെയ്യുന്ന ആള്‍നിലവിലുള്ള നില
0Prefaceഷിജു അലക്സ്പൂര്‍ത്തിയായി
1Historyദില്‍ബാസുരന്‍പൂര്‍ത്തിയായി
2Formatസിജുപൂര്‍ത്തിയായി
3Trophyശ്രീജിത്ത് കെപൂര്‍ത്തിയായി
4Media Coverageശ്രീജിത്ത് കെപൂര്‍ത്തിയായി
5Selection of hostsശ്രീജിത്ത് കെപൂര്‍ത്തിയായി
6Statistical summariesശ്രീജിത്ത് കെപൂര്‍ത്തിയായി
7See alsoഷിജു അലക്സ്പൂര്‍ത്തിയായി
8Notesഷിജു അലക്സ്പൂര്‍ത്തിയായി
9External linksഷിജു അലക്സ്പൂര്‍ത്തിയായി

12 comments:

Shiju said...

Preface (ആമുഖം) ഞന്‍ ചെയ്തോളാമേ.

Unknown said...

ചരിത്രം ഞാന്‍ ഏറ്റെടുത്തിരിക്കുന്നു. :-)

Siju | സിജു said...

ഫോര്‍മാറ്റ് (രൂപരേഖ) ഞാന്‍ ഏറ്റെടുത്തിരിക്കുന്നു

Sreejith K. said...

3 Trophy
4 Media coverage
5 Selection of hosts

ഇവ ഞാന്‍ ഏറ്റു.

qw_er_ty

Shiju said...

ഞാന്‍ ഏറ്റെടുത്ത ആമുഖവും പൂര്‍ത്തിയാക്കി വിക്കിയില്‍ ഇട്ടിട്ടുണ്ട്. ഇനി

1.Statistical summaries,

2. See also--

3. Notes--

4. External links--

എന്നിവ കൂടി മാത്രമേ പൂര്‍ത്തിയാക്കാനുള്ളൂ. See alsoയും, Notes-ഉം ഞാന്‍ തന്നെ ചെയ്യാം.

ബാക്കിയുള്ള ഭാഗത്തിനു കുറച്ച് പേര്‍ കൂടി സഹകരിച്ചാല്‍ മലയാളം വിക്കിക്ക് ഒരു സമഗ്ര ലേഖനം കൂടി ലഭിയ്ക്കുന്നു.

Manjithkaini said...

ഏറ്റെടുത്ത ചരിത്രത്തില്‍ പതിവുപോലെ ദില്‍‌ബൂ കൈവച്ചിട്ടില്ലെങ്കില്‍ ;) അതു ഞാനേറ്റെടുത്തോളാം. കേട്ടോ ദില്‍‌ബാ

Siju | സിജു said...

ഞാന്‍ പറഞ്ഞ പണി തീര്‍ത്തു വിക്കിയില്‍ ഇട്ടിട്ടുണ്ട് - ഫോര്‍മാറ്റ് (രൂപരേഖ)

എന്തോന്നാ ദില്‍ബൂ ഇത് .. എവിടെ ചരിത്രം..
മോശം മോശം :-)

Shiju said...

ഞാന്‍ ഏറ്റെടുത്ത ഭാഗങ്ങള്‍ പൂര്‍ത്തിയാക്കി വിക്കിയില്‍ ഇട്ടിട്ടുണ്ട്.

ഇനി ചരിത്രം കൂടി മാത്രമെ ബാക്കിയുള്ളൂ. അതു കൂടി പൂര്‍ത്തിയായാല്‍ മലയാളം വിക്കിയിലേക്ക് ഒരു സമഗ്ര ലേഖനം കൂടി വന്നു.

മൂര്‍ത്തി said...

നന്മ നിറഞ്ഞവര്‍ വിക്കിക്കൂട്ടുകാര്‍..
കുറേക്കഴിഞ്ഞ് ഞാനും കൂടാം..ഇപ്പോള്‍ ചില പ്രശ്നങ്ങള്‍ ഉണ്ട്...ഒഴപ്പും..

qw_er_ty

Unknown said...

ഒടുവില്‍ ഉഴപ്പി നടന്ന ഞാനും ഏറ്റെടുത്ത ഭാഗം പൂര്‍ത്തിയാക്കിയപ്പോള്‍ മലയാളം വിക്കിപ്പീഡീയയ്ക്ക് ലോകകപ്പ് ക്രിക്കറ്റിനെ പറ്റി ഒരു ലേഖനം ബൂലോകത്തിന്റെ വക സമ്മാനമായി കിട്ടി.

മലയാളം വിക്കിയില്‍ ലേഖനം ഇവിടെ കാണാം.

Kiranz..!! said...

കൂട്ടായ്മ കൊണ്ടുണ്ടാവുന്ന ക്രിയേറ്റിവിറ്റി വര്‍ക്കുകളില്‍ ഏറ്റവും ശ്രേഷ്ഠം.ബൂലോഗം എന്തിന്,എങ്ങോട്ട് എന്നൊക്കെ ആരെങ്കിലും ഒക്കെ ചോദിച്ചാല്‍ ആദ്യം എടുത്ത് കാണിക്കാന് ‍പറ്റുന്ന ലിങ്കുകളില്‍ ഒന്നു.എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍.മൂര്‍ത്തി പറഞ്ഞത് പോലെ ഇതില്‍ പങ്ക് ചേരണമെന്നുണ്ട്.പക്ഷേ കൂടുതല്‍ വിക്കിയേപ്പറ്റിപഠിച്ചിട്ട് അറിയിക്കുമ്പോളേക്കും ഒരു മെമ്പര്‍ഷിപ്പ് റെഡിയാക്കി വച്ചേക്കണം..!

Anonymous said...

ഞാനും ഒരു മെമ്പറായി ചേര്‍ന്നിരിക്കുന്നു.
എന്നാല്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ സന്നദ്ധനാന്.
ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ തരിക.
സ്നേഹപൂര്‍വ്വം...
സിയ