Wednesday, November 01, 2006

തിരുവനന്തപുരം

ശങ്കരാചാര്യരെ കുറിച്ചുള്ള ലേഖനം ഏകദേശം പൂര്‍ത്തീയായായതീനാല്‍ അടുത്തതായി കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തെ കുറിച്ചുള്ള ഈ ലേഖനം ആയാലോ.

പൊന്നമ്പലം പറഞ്ഞതു പോലെ "ഇതിന്റെ ഇംഗ്ലിഷ് വേര്‍ഷന്‍‍ ഫീച്ചേഡ് ആര്‍ട്ടിക്കിള്‍ സ്ഥാനത്തിന് മത്സരിക്കുന്നുണ്ട്. അതിനാല്, മലയാളം വേര്‍ഷന്‍ കൂടിയുണ്ടെങ്കില് ഒരു സപ്പോര്‍ട്ട് ആകും." അതിനാല്‍ നമുക്ക് ഇത് പൂര്‍ത്തിയാക്കാം.

ലേഖനത്തിന്റെ ഇംഗ്ലീഷ് വിക്കിയിലേക്കുള്ള ലിങ്ക്

ലേഖനത്തിന്റെ മലയാളം വിക്കിയിലേക്കുള്ള ലിങ്ക്


ഒരു പ്രധാന കാര്യം. ഇതു തിരുവനന്തപുരം പട്ടണത്തെകുറിച്ചുള്ള ലേഖനം ആണ്. അതിനാല്‍ തിരുവനന്തപുരം ജില്ലയെകുറിച്ചുള്ള പൊതുവായ കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്താതിരിക്കുക. പക്ഷെ തിരുവനന്തപുരം പട്ടണത്തെകുറിച്ച് എന്ത് അധിക വിവരം ഉണ്ടെങ്കിലും അത് ഇവിടെ അതതു വിഭാഗങ്ങളില്‍ കൂടിച്ചേര്‍ക്കുക.

പരിഭാഷ പൂര്‍ത്തിയായാല്‍ അത് മലയാളം വിക്കിയില്‍ നേരിട്ടോ ഇവിടെ കമെന്റ് ആയോ ഇടുക.താഴെയുള്ള പട്ടികയില്‍ നിന്ന് ആരൊക്കെ എന്തൊക്കെ പരിഭാഷ ചെയ്യുന്നു എന്നും ഓരോ വിഭാഗത്തിന്റേയും നിലവിലുള്ള അവസ്ഥ എന്താണെന്നും അറിയാം. ഏതെങ്കിലും വിഭാഗം പരിഭാഷപ്പെടുത്താന്‍ എടുക്കുന്നതിനു മുന്‍പ് അത് വെറെ ആരും പരിഭാഷപ്പെടുത്തുന്നില്ല എന്നു ഉറപ്പു വരുത്തുക.

വിവിധ വിഭാഗങ്ങള്‍‍ക്കും യോജിച്ച മലയാള തല‍ക്കെട്ട് പരിഭാഷപെടുത്തുന്നവര്‍ തന്നെ കൊടുക്കുക. ഇനി പരിഭാഷ ചെയ്യുന്നത് മാറി പോകാതിരീക്കാന്‍ അതാത് വിഭാഗത്തിന്റെ ക്രമ നം. ഉം ഇംഗ്ലീ‍ഷിലുള്ള വിഭാഗവും ഇവിടെ കമെന്റ് ആയി ഇടുക.

ക്രമ നം.വിഭാഗം

പരിഭാഷ
ചെയ്യുന്ന ആള്‍

നിലവിലുള്ള നില
0Preface-Completed
1Origin of name -Completed
2HistoryഷിജുCompleted
3Geography and Climate ഷിജുCompleted
4Economy പൊന്നപ്പന്‍Completed
5Government and politics പൊന്നമ്പലംCompleted
6Transport പുള്ളിCompleted
7Demographics പുള്ളിCompleted
8Culture പൊന്നമ്പലംProgressing
9Education -Completed
10Media സിജുCompleted
11Sports ദില്‍ബാസുരന്‍Completed
12Strategic Importance ദില്‍ബാസുരന്‍Progressing
13See also
14Notes
15References
16External links

36 comments:

Shiju said...

ശങ്കരാചാര്യരെ കുറിച്ചുള്ള ലേഖനം ഏകദേശം പൂര്‍ത്തീയായായതീനാല്‍ അടുത്തതായി കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തെ കുറിച്ചുള്ള ഈ ലേഖനം ആയാലോ.

പൊന്നമ്പലം പറഞ്ഞതു പോലെ "ഇതിന്റെ ഇംഗ്ലിഷ് വേര്‍ഷന്‍‍ ഫീച്ചേഡ് ആര്‍ട്ടിക്കിള്‍ സ്ഥാനത്തിന് മത്സരിക്കുന്നുണ്ട്. അതിനാല്, മലയാളം വേര്‍ഷന്‍ കൂടിയുണ്ടെങ്കില് ഒരു സപ്പോര്‍ട്ട് ആകും." അതിനാല്‍ നമുക്ക് ഇത് പൂര്‍ത്തിയാക്കാം.

പൊന്നപ്പന്‍ - the Alien said...

ഷിജൂ, മലയാളം വിക്കിയിലേക്കുള്ള ലിങ്ക് തെറി പറയുന്നുണ്ടല്ലോ.. ഒന്നു നോക്കാമോ.. പിന്നെ സാമ്പത്തിക മേഖല ഞാന്‍ എഴുതിത്തുടങ്ങാം.

Shiju said...

പരിഭാഷകരേ
ശങ്കരാചാര്യരെ കുറിച്ചുള്ള ലേഖനം മലയാളം വിക്കിയിലെ തന്നെ ഒരു ഒന്നാംതരം ലേഖനം ആറ്റി കഴിഞ്ഞു. ഇനി ആ വിഷയത്തെപറ്റി കൂടുതല്‍ അറിവുള്ളവര്‍ വന്ന് അത് കൂടുതല്‍ നന്നാക്കും.

അടുത്ത ലേഖനമായ തിരുവനന്തപുരം പരിഭാഷപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. ഓരോരുത്തരും ഓരോ വിഭാഗം പരിഭാഷപ്പെടുത്തി തന്നു സഹായിക്കൂ. ഇത് ഒന്നോ രണ്ടോ പേരുടെ സംരംഭം അല്ലെന്നും കൂട്ടായ പരിശ്രമം ആണെന്നും ദയവായി എല്ലാവരും ഒന്നു സഹകരിക്കുക.


ഈ ലേഖനം പരിഭാഷയ്ക്ക് നിര്‍ദ്ദേശിച്ച പൊന്നമ്പലത്തെ ഈ വഴിക്കൊന്നും കാണാനില്ലല്ലോ.

ലേഖനത്തിന്റെ മലയാളം വിക്കിയിലേക്കുള്ള ലിങ്ക് ഇതാ.

Unknown said...

സംഭവം എന്തെന്നറിയില്ലെങ്കിലും സഹകരിക്കാന്‍ താല്‍പര്യമുണ്ട്‌. കാര്യങ്ങള്‍ ഒന്ന് വിശദമാക്കിത്തരാന്‍ അപേക്ഷ...

Shiju said...

ഈ ലിങ്കില്‍ ഉള്ള പോസ്റ്റ് ഒന്നു വായിച്ചു നോക്കൂ. എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ മെയില്‍ ഇടൂ..

മലയാളം വീക്കിപീഡിയയെകുറിച്ചറിയാം എന്നു വിചാരിക്കുന്നു

Unknown said...

പ്രിയപ്പെട്ട ഷിജൂ,

ഞാന്‍ മുങ്ങി നടക്കുകയല്ല. ഇത്തിരി തിരക്കിലായി പോയി... ഗവണ്മന്റ് ആന്‍ഡ് പൊളിറ്റിക്സ് ഞാനെടുത്തോളാം. നാളെ ഈ.ഓ.ഡി-ക്കു മുന്‍പു സുബ്മിറ്റ് ചെയ്യാം.

Unknown said...

ഗവണ്മന്റ് ആന്‍ഡ് പൊളിറ്റിക്സ് തീര്‍ന്നു...

പൊന്നപ്പന്‍ - the Alien said...

economy പൂര്‍ണമായി.

Shiju said...

2. History
3. Geography and Climate
എന്നിവ ഞാന്‍ ചെയ് തോളാം. ഇനി കുറച്ച് വിഭാഗം കൂടി ഉണ്ട്. ഓരോരുത്തരും ഓരോന്ന് എടുത്ത് സഹായിക്കൂ. പുതിയ പരിഭഷകരും കടന്നു വരൂ.

Unknown said...

sports,startegic importance എന്നിവ ഞാന്‍ പരിഭാഷപ്പെടുത്താം.

Siju | സിജു said...

സോറി, രണ്ട് ദിവസമായി ഇത്തിരി തിരക്കിലായിരുന്നു. പതിവില്ലാതെ ഓഫീ‍സില്‍ കുറച്ച് പണിയെടുക്കേണ്ടിവന്നു.
ബാക്കി വന്ന ഏതെങ്കിലും ഒരു ഭാഗം ഞാനെടുത്തോളാം. ഇന്നു ടൈമില്ല, നാളെ പറയാം

Unknown said...

culture njaanedutholaam...

Siju | സിജു said...

മീഡിയ ഞാനെടുക്കാം.
വേറെയാരും എടുത്തിട്ടില്ലെന്നു കരുതുന്നു.
ഇതു വേഗം കഴിയുകയാണെങ്കില്‍, സമയമുണ്ടെങ്കില്‍, പിന്നെയും ടോപിക് ബാക്കിയുണ്ടെങ്കില്‍.. അപ്പോള്‍ വേറെയൊന്നു കൂടിയെടുക്കാം

Shiju said...

6. Transport
7. Demographics
9. Education

ഈ മൂന്നെണ്ണം മാത്രമേ ആരും ഏറ്റെടുക്കാത്തതായി ഉള്ളൂ. ആരെങ്കീലും അതു കൂടി ഏറ്റെടുത്തൂ സഹായിക്കൂ. ഇതുവരെ ഈ സംരംഭത്തില്‍ പങ്കാളികളാകാത്തവരുടെ സഹകരണം പ്രതീക്ഷിക്കുന്നു.

പരിഭാ‍ഷ പൂര്‍ത്തിയാകുന്ന മുറയ്ക് ഇവിടെയോ കമെന്റ് ആയോ വിക്കിയിലോ ഇടുക. ഇതു കൂടി പൂര്‍ത്തിയായാല്‍ നമ്മള്‍ വിക്കിയിലേക്ക് അഞ്ച് പൂര്‍ണ്ണലേഖനങ്ങള്‍ സംഭാവന ചെയ്തു.

അടുത്ത ലേഖനം ഏതുവേണം എന്നുള്ളതിനെ കുറിച്ച് എന്തെങ്കിലും അഭിപ്രായം ഉണ്ടോ? (പരിഭാഷ വിക്കിയില്‍ സഹകരിക്കുന്നവര്‍ മാത്രം അഭിപ്രായം പറയാന്‍ അപേക്ഷ). ഈ ലിങ്കില്‍ ഉള്ള ഫീച്ചേര്‍ഡ് ലേഖനങ്ങളില്‍ ഒന്നായാല്‍ നന്ന്. ഇതില്‍ നൂറുകനക്കിനു കനപ്പെട്ട ലേഖനങ്ങള്‍ ഉണ്ട്.

Siju | സിജു said...

കൊച്ചി ചെയ്തിട്ടുള്ളതാണോ
ഇല്ലെങ്കില്‍ അതു മതി

കിച്ചു said...

ലേഖനം പൂര്‍ത്തിയായി കഴിഞ്ഞു. ദിഗ് വിജയം, ഇനി അത് യൂണികോഡിലേയ്ക്ക് മാറ്റണം. അത് നാളെ പൂര്‍ത്തിയാക്കി തരാംട്ടോ ഇത്തിരി തിരക്കിലായി പോയി അതാ താമസിച്ചെ...

Shiju said...

കിച്ചു said...
ഷിജൂ ലേഖലനം പൂര്‍ത്തിയായിട്ടുണ്ട്. അത് കമ്മന്റായി ഇടാന്‍ നോക്കിയപ്പം ഡാറ്റാ ബേസ് ഇറര്‍ എന്നു കാണിച്ചു. ഡ്രാഫ്റ്റാക്കാന്‍ നോക്കിയപ്പോള്‍ അതും നടക്കുന്നില്ല അതു കൊണ്ട് ആ ലേഖനം എന്റെ ബ്ലോഗില്‍ ഏറ്റവും പുതിയ പോസ്റ്റില്‍ കമ്മന്റായി ഇട്ടിട്ടുണ്ട്. ദയവായി എടുക്കുമല്ലോ? അടുത്ത ലേഖനത്തില്‍ എന്റെ റോള്‍ എന്താണ്? ഏതു ഭാഗമാണ് പൂര്‍ത്തിയാകാത്തത് എന്ന് പറഞ്ഞാല്‍ സഹായിക്കാം. പിന്നെ ഇതിന് ഇത്രയും സമയമെടുത്തത് വിഷയത്തെപ്പറ്റി നന്നായി പഠിച്ചിട്ടെഴുതാമെന്നു കരുതി. ദിഗ്വിജയം എന്റെ കഴിവിന്റെ പരമാവധി അല്ലെങ്കിലും നന്നായി ചെയ്തിട്ടുണ്ടെന്നാണ് വിശ്വാസം. അടുത്ത ഘട്ടം ജോലിക്കായി കാത്തിരിക്കുന്നു... കിച്ചു.



കിച്ചു

ദിഗ് വിജയം വിക്കിയില്‍ ചേര്‍ത്തിട്ടുണ്ട്. ഇതോടെ ശങ്കരാചാര്യരെ കുറിച്ചുള്ള ലേഖനം ഏകദേശം പൂര്‍ണ്ണമായിരിക്കുന്നു. ഇനി റെഫറെന്‍സുകള്‍ ടാഗ് ചെയ്യുന്ന ജോലി മാത്രമേ ഉള്ളൂ. അത് രണ്ട് ദിവസത്തിനുള്ളില്‍ ഞാന്‍ തന്നെ ചെയ്യാം.

നമ്മള്‍ അടുത്ത ലേഖനം (തിരുവനതപുരം) പരിഭഷപ്പെടുത്താന്‍ തുടങ്ങിയ കാര്യം കിച്ചുവിനു അറിയാമല്ലോ.
6. Transport
7. Demographics
9. Education
എന്നീ വിഭഗങ്ങള്‍ ആരും ഇതു വരെ ഏറ്റെടുത്തിട്ടില്ല. കിച്ചു ഇതില്‍ ഒന്നോ രണ്ടോ വിഭാഗം ഏറ്റെടുത്തോളൂ.

ഇതിനു ആരുടേയും സമ്മതം നോക്കേണ്ട കാര്യമില്ല. മലയാളം വിക്കിപീഡിയയ്ക്ക് നമ്മള്‍ കൂട്ടായി ചെയ്യുന്ന ഒരു സഹായം ആണ് ഇത്. ഒരാള്‍: ഒറ്റയ്ക്ക് പരിഭാഷപ്പെടുത്താന്‍ നിന്നാല്‍ ഇത് ആഴ്ചകള്‍ എടുക്കുകയും, മടുപ്പ് ഉളവാക്കുകയും ചെയ്യും. പക്ഷെ പരിഭഷപ്പെടുത്താന്‍ എടുക്കുന്നതിനു മുന്‍പ് അത് വേറെ ആരും പരിഭാഷപ്പെടുത്തുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

കൂട്ടായ ശ്രമത്തിലൂടെ നമ്മള്‍ ഇതു വരെ അഞ്ചോളം പൂര്‍ണ്ണ ലേഖനങ്ങള്‍ വിക്കിക്ക് സംഭാവന ചെയ്തു. ഇനി നമ്മളെക്കാള്‍ കൂടുതല്‍ അറിവുള്ളവര്‍ വന്ന് ലേഖനം പുഷ്ടിപ്പെടുത്തി കൊള്ളും.

ഫീച്ചേര്‍ഡ് ലേഖനം പരിഭാഷപ്പെടുത്താനുള്ള തീരുമാനത്തിലൂടെ നമ്മള്‍ ചെയ്യുന്നവ എല്ലാം ആധികാരിക ലേഖനങ്ങള്‍ ആണെന്ന് ഉറപ്പ് വരുത്തുന്നു.

ഇതിന് ഇനിയും കൂടുതല്‍ പേരുടെ സഹായം ആവശ്യമുണ്ട്. എനിക്ക് താല്പര്യം ഉള്ള വിഷയം/ എന്റെ ദേശത്തെ കുറിച്ചാണെങ്കില്‍ / എന്റെ കുടുംബത്തിനു ഉപകാരപ്പെടുന്നതാണെങ്കില്‍ ഞാന്‍ പരിഭാഷപ്പെടുത്താം എന്നൊന്നും ചിന്തിക്കാതെ ഓരോരുത്തരും അവരേയും കൊണ്ട് സാധിക്കുന്നത് പരിഭാഷപ്പെടുത്തി തന്നു സഹായിക്കുക. നമ്മള്‍ക്ക് മുന്നേ കടന്നു പോയ വിജ്ഞാനികളായ ഗുരുക്കന്മാര്‍ അങ്ങനെ ഒക്കെ ചിന്തിച്ചിരുന്നു എങ്കില്‍ നമ്മള്‍ക്ക് ഇന്നുള്ള അറിവ് ഒന്നും സായത്വമാകുമായിരുന്നുല്ല.

നേടിയ അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കൂ. കൊടുക്കുന്നതിന്റെ നൂറിരട്ടി തിരിച്ചുകിട്ടുന്ന ഒന്നാണ് അറിവ് കൈമാറുക എന്നുള്ളത്.

കൂടുതല്‍ ആളുകള്‍ ഈ സംരംഭത്തിലേക്ക് കടന്നു വരും എന്ന പ്രതീക്ഷയോടെ......

Shiju said...

ഇങ്ങനെ ഒരു സംഭവം ഉള്ള കാര്യം പരിഭാഷകരൊക്കെ മറന്നോ? പെരിങ്ങോടന്‍ ,പൊന്നപ്പന്‍ ചേട്ടന്‍, ആദി, ദില്‍ബൂ, ശ്രീജിത്തേ, പൊന്നമ്പലം ആദിയായവരെ ഒന്നും ഈ വഴിക്ക് കാണുന്നില്ലലോ?

ഇത് തീര്‍ത്തിട്ട് വേണം അടുത്തത് തുടങ്ങാന്‍ . വേഗം വന്ന് സഹകരിക്കൂ

പൊന്നപ്പന്‍ - the Alien said...

ഞാന്‍ വിദ്യാഭ്യാസം കൂടി പരിഭാഷ ചെയ്തിട്ടുണ്ട്. പിന്നെ admin പ്രിവിലേജ് ഉള്ള ആരേലും എന്നേം കൂടി ഈ കൂട്ടത്തില്‍ കൂട്ടുമല്ലോ..? gmail id : arunravi.signs@gmail.com
qw_er_ty

Siju | സിജു said...

മാധ്യമം (media) തീര്‍ത്തിട്ടിട്ടുണ്ട്
ഗതാഗതം (transport) ആരും എടുത്തിട്ടില്ലെങ്കില്‍ ഞാന്‍ ചെയ്യാം, പക്ഷേ അടുത്തയാഴ്ചയേ നടക്കൂ.
പിന്നെ ചിത്രങ്ങള്‍ എടുന്നതു എങ്ങിനെയാണ്. അതെവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ.. ഞാന്‍ നോക്കിയിട്ട് കണ്ടില്ല
പിന്നെ കൊച്ചി ഫീച്ചേര്‍ഡ് ലേഘനങ്ങളിലുള്ളതാണ്. അതിപ്പോള്‍ ചെയ്തിരിക്കുന്നത് പൂര്‍ണ്ണമല്ല. തിരുവനന്തപുരം കഴിഞ്ഞാല്‍ അതു ചെയ്തു കൂടെ

ആരോമല്‍ said...

എന്റെ വാളും പരിചയും കാണുന്നില്ല ദില്‍ബാസുരന്‍ എടുത്തിരുന്നോ?

സജിത്ത്|Sajith VK said...

education ഞാന്‍ ശ്രമിച്ചുനോക്കാം....
തിങ്കളാഴ്ച‍‍ തീര്‍ക്കാം..... ആരും ചെയ്തുകൊണ്ടിരിക്കുന്നതല്ലല്ലോ?

സജിത്ത്|Sajith VK said...

വിദ്യാഭ്യാസം തീര്‍ത്തിട്ടുണ്ട്. (തെറ്റുകള്‍ ഒരുപാട് ഉണ്ടാകാം). ആംഗലേയത്തിലെ റഫറന്‍സുകള്‍ അതുപോലെ തന്നെ നിലനിര്‍ത്തിയിരിക്കുകയാണ്. ഈ ഫയല്‍ എവിടെയാണ്ഇടേണ്ടത്? നേരിട്ട് വിക്കിയില്‍ ഇടണോ?

Shiju said...

http://ml.wikipedia.org/wiki/Trivandrum

ഈ ലിങ്കില്‍ നേരിട്ട് ഇടാ‍മോ? സജിത്ത്എനിക്ക് ഒരു മെയില്‍ അയക്കാമോ?

സജിത്ത്|Sajith VK said...

ഇപ്പൊഴാണ് കണ്ടത്, വിദ്യാഭ്യാസം മറ്റാരോ ചെയ്തുതീര്‍ത്തതാണ്!... വിക്കിപീഡിയയില്‍ ചെന്ന് കുറച്ച് എഡിറ്റിംഗ് ചെയ്തിട്ടുണ്ട്... അടുത്തപ്രാവശ്യം ഡ്യൂപ്ളിക്കേഷന്‍ ഒഴിവാക്കാന്‍ നോക്കാം......

Unknown said...

പരിഭാഷാ അണ്ണന്മാരേ,
സ്പോര്‍ട്സ് എന്ന വിഭാഗം പരിഭാഷപ്പെടുത്തി വിക്കിയില്‍ തട്ടിയിട്ടുണ്ട്. എറ്റെടുത്ത ബാക്കി ഭാഗങ്ങള്‍ പൂര്‍ത്തിയാക്കുന്നത് “ഇതാ ഇന്ന് മുതല്‍, ഇതാ നാളെ മുതല്‍”. :-)

പുള്ളി said...

സ്ഥിതി വിവര കണക്കുകള്‍
2001 ലെ കാനേഷുമാരി പ്രകാരം നഗരത്തിലെ ജനസംഖ്യ 744,739 ആയി കണക്കാക്കിയിരിക്കുന്നു. (2006 നവംബറില്‍ ഇത്‌ ഏകദേശം 1.1 ദശലക്ഷമായിട്ടുണ്ട്‌). ഒരു ചതുരശ്ര കിലോമീറ്ററില്‍ 3500 പേര്‍ എന്നതാണ്‌ നഗരത്തിലെ ജനസാന്ദ്രത. തിരുവനന്തപുരം ജില്ല 90% സാക്ഷരത കൈവരിച്ചിട്ടുണ്ട്‌. നഗരത്തില്‍ സ്ത്രീകള്‍ മുന്നിട്ടുനില്‍ക്കുന്ന 1,037 സ്ത്രീകള്‍ക്കു 1,000 പുരുഷന്മാര്‍ എന്ന ലിംഗാനുപാതം നിലനില്‍ക്കുന്നു.
ജനസംഖ്യയില്‍ 65% ഹിന്ദുക്കളും, 18% ക്രിസ്ത്യാനികളും, 15% മുസ്ലീമുകളുമാണ്‌. ഇവിടുത്തെ മുഖ്യ സംസാര ഭാഷ മലയാളമാണ്‌. എങ്കിലും ഇംഗ്ലീഷും ഹിന്ദിയും പലപ്പോഴും ആശയവിനിമയത്തിന്‌ ഉതകും. ജനങ്ങളില്‍ തമിഴ്‌ സംസാരിക്കുന്ന ഒരു മുഖ്യ ന്യൂനപക്ഷവും കൊങ്കണി/ തുളു എന്നി ഭാഷകള്‍ സംസാരിക്കുന്ന കുറച്ചു ആളുകളും ഉണ്ട്‌.

നഗരത്തിലെ വൈദ്യുതി വിതരണം മുഴുവനായും കേരള സംസ്ഥാന വിദ്യുത്ശക്തി വകുപ്പ്‌ (K.S.E.B) നിയന്ത്രിക്കുന്നു. ജില്ലയെ ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍, തിരുവനന്തപുരം, കാട്ടാക്കട എന്നീ മൂന്നു സര്‍ക്കിളുകളായി തിരിച്ചിരിക്കുന്നു. മൊത്തം വൈദ്യുതോപഭോഗത്തിന്റെ 43% അഥവാ 90 ദശലക്ഷം യൂണിറ്റുകളുടെ പങ്കു പറ്റുന്നത്‌ ഗാര്‍ഹീക ഉപഭോക്താക്കളാണ്‌.
തിരുവനന്തപുരം ജില്ലയില്‍ ഒരു 20KV സബ്സ്റ്റേഷനും, ഒന്‍പത്‌ 110KV സബ്സ്റ്റേഷനും, ആറു 66KV സബ്സ്റ്റേഷനുകളുമുണ്ട്‌. ആറ്റുത്തയിടെ പവര്‍ ഗ്രിഡ്‌ കോര്‍പ്പറേഷന്‍ കമ്മീഷന്‍ ചെയ്ത ഒരു 440KV സബ്സ്റ്റേഷന്‍ നഗരത്തിലെ വൈദ്യുതി വിതരണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നു.
നരത്തില്‍ 100% ജനങ്ങളും, പ്രാന്ത പ്രദേശങ്ങളില്‍ 84% ജനങ്ങളും, ഗ്രാമപ്രദേശങ്ങളില്‍ 69% ജനങ്ങളും ജല വിതരണത്തിന്റെ ഗുണഭോക്താക്കളാണ്‌.
തലസ്ഥാന നഗരിയില്‍ വിതരണം ചെയ്യപ്പെടുന്ന ജലത്തിന്റെ മുഖ്യ സ്രോതസ്സുകള്‍ പീരപ്പാറ, അരുവിക്കര എന്നീ ഡാമുകളാണ്‌.
ജപ്പന്‍ സഹകരണത്തോടെ നടപ്പില്‍ വരുത്തുന്ന പുതിയൊരു സംരഭം നഗരത്തിന്റെ സ്വഭാവസവിശേഷതകളുള്ള ജില്ലയിലെ ആറു ഗ്രാമപഞ്ചായത്തുകളിലെ ജലവിതരണം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്നു.

തിരുവിതാംകൂര്‍ രാജഭാരണകാലത്തു പണികഴിപ്പിച്ച നഗരത്തിലെ അഴുക്കുചാലുകള്‍ 1938ല്‍ നവീനവല്‍ക്കരിച്ചു. ഇതിനോടനുബന്ധിച്ച മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായുള്ള ഒരു ഭൂഗര്‍ഭ സംവിധാനവും നിലവില്‍ വരുത്തി. ഇത്‌ ഇപ്പോള്‍ കേരളാ വാട്ടര്‍ അഥോറിറ്റിയുടെ നിയന്ത്രണത്തിലാണ്‌. നഗരത്തിനെ മാലിന്യനിര്‍മ്മാര്‍ജ്ജനസൗകര്യാര്‍ഥം ഏഴുഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇതില്‍ രണ്ടെണ്ണം 1990ലും അവസാനത്തെ രണ്ടെണ്ണം 2000ത്തിനു ശേഷവുമാണ്‌ കമ്മീഷന്‍ ചെയ്തിട്ടുള്ളത്‌. മാലിന്യങ്ങള്‍ ആദ്യമായി വലിയതുറയിലുള്ള മാലിന്യ സംസ്കരണ പ്ലാന്റിലെ സ്റ്റില്ലിംഗ്‌ ചേംബര്‍ (അവക്ഷിപ്ത അറ)യിലേക്ക്‌ മാറ്റുന്നു. പിന്നീട്‌ ഇതിനെ സ്വീവേജ്‌ ഫാര്‍മിംഗ്‌ എന്ന മാര്‍ഗ്ഗത്തിലൂടെ പുറത്തുകളയുന്നു. ക്ഷീര വികസനവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഇവിടെ കാലിത്തീറ്റ കൃഷി ചെയ്യുന്നു. നഗരവാസികള്‍ക്ക്‌ ഒരു സേവനമെന്ന നിലയില്‍ ലാഭേഛയില്ലതെയാണ്‌ ഈ പദ്ധതി നടന്നുവരുന്നത്‌.

തൊഴിലില്ലായ്മ തിരുവനന്തപുരത്തെ ഒരു മുഖ്യപ്രശ്നമാണ്‌.1998ല്‍ 8.8% ആയിരുന്ന തൊഴിലില്ലായ്മ 2003 ആയപ്പോഴേക്കും 34.3% ആയി ഉയര്‍ന്നു. ഇത്‌ 25.2% നേരിട്ടുള്ളതും 289.7% ആപേക്ഷികവുമായ ഉയര്‍ച്ചയാണ്‌. മറ്റു ജില്ലകളില്‍നിന്ന് ഇവിടെയ്ക്കുള്ള കുടിയേറ്റവും ഈ ഉയര്‍ന്ന നിരക്കിനു കാരണമാണ്‌. ആത്മഹത്യാ നിരക്കിലും തിരുവനന്തപുരം കേരളത്തിലേക്കുവെച്ച്‌ മുന്‍പന്തിയിലാണ്‌. 1995ല്‍ 17.2 ലക്ഷമായിരുന്ന ഇത്‌ 2002ല്‍ 38.5 ആയി ഉയര്‍ന്നു. 2004ല്‍ വര്‍ദ്ധനവിന്റെ നിരക്ക്‌ അല്‍പ്പമൊന്നു കുറഞ്ഞ്‌ 36.6ലക്ഷമായി നില്‍ക്കുന്നു.
qw_er_ty

പുള്ളി said...

സുഹൃത്തുക്കളേ..
കുറച്ചുകാലം അജ്ഞാതവാസത്തിലായിരുന്നു. പിന്നെ തിരക്കൊഴിഞ്ഞ്‌ കാശിക്കുപോകില്ലാന്ന് മനസ്സിലായപ്പോള്‍ തിരിച്ചു വരാം എന്നു കരുതി. വെറുതെ വന്നിട്ട്‌ കാര്യമില്ലല്ലോ, ഒന്നു രണ്ടു മാസം കര്‍മ്മം മുടക്കിയതല്ലേ, പരിഹാരമായികുറച്ചു പരിഭാഷണം നടത്തി നടക്കിരുത്തുന്നു. Demographics section കൊന്നു കൊലവിളിച്ചിട്ടുണ്ട്‌. ബാക്കിയുള്ള Transportകൂടി ഞാന്‍ ഏറ്റെടുക്കാം. സ്തിതിവിവരത്തിനെ ഒന്നു വിക്കിയിലേക്ക്‌ മാറ്റികിടത്തിയാല്‍ നന്നായിരുന്നു...

Shiju said...

പുള്ളി ചേട്ടാ സ്ഥിതി വിവര കണക്കുകള്‍ വിക്കിയില്‍ ഇട്ടിട്ടുണ്ട്. Transport ചേട്ടന്‍ തന്നെ ചെയ്തോളൂ. ഇതോടെ ഈ പരിഭാഷ ഏകദേശം പൂര്‍ത്തിയായതിനാല്‍ നമ്മള്‍ അടുത്തതിലേക്ക് പോകുന്നു. ഇംഗ്ലീഷ് വിക്കിയില്‍ നിന്ന് നല്ല ഒരു ലേഖനം തപ്പിയെടുക്കട്ടെ.


ഈ ബ്ലോഗ് കുറച്ച് നാളായി ഉറക്കത്തിലായിരുന്നു. ഒന്നു പുനര്‍ജീവിപ്പിക്കുവാന്‍ പോവുകയാ.

പുള്ളി said...

ഏറ്റു ഷിജൂ.
പിന്നെ ഇരുപതുകളുടെ രണ്ടാം പകുതിയിലായ എന്നെ ചേട്ടന്‍ എന്നു വിളിയ്ക്കണമെങ്കില്‍ ആയിക്കോളൂ. ഡോ എന്നു വിളിച്ചാലും വിരോധമില്ല :)
qw_er_ty

Shiju said...

എടോ പുള്ളിക്കാരാ :) (ചേട്ടന്‍ വിളിയുടെ എഫക്ട് പോകാന്‍ ഇത്രയും മതിയോ :)). പരിഭാഷപ്പെടുത്തിയത് വിക്കിയില്‍ ഇട്ടിട്ടുണ്ട്.

ഈ ലേഖനം മിക്കവാറും പൂര്‍ത്തിയാക്കിയിരിക്കുന്നു. ഇനി പ്രധാനപ്പെട്ട ഭാഗങ്ങളില്‍ ദില്ലു ഏറ്റെടുത്ത Strategic Importance ഉം പൊന്നമ്പലം ഏറ്റെടുത്ത Culture ഉം മാത്രമേ മാക്കിയുള്ളൂ. ദില്ലു തലകുത്തി നിന്ന് ഇടതു കൈയ്യ് മൌസേല്‍ പിടിച്ച് പെയിന്റില്‍ ചിത്രം വരയ്ക്കുന്ന തിരക്കില്‍ ആയതുകൊണ്ട് ഇങ്ങോട്ട് എത്താന്‍ അല്പം താമസിക്കും എന്നു തോന്നുന്നു. പൊന്നമ്പലത്തെ ഈ വഴിക്കു കണ്ടിട്ടേ കുറേനാളായി.

ആയതിനാല്‍ നമ്മള്‍ അടുത്ത ലേഖനത്തിലേക്ക് പോകുന്നു. ഒരേ തരം വിഷയം പരിഭാഷപ്പെടുത്തി കൊണ്ടിരുന്നാല്‍ ബോറടിക്കും എന്നതിനാല്‍ വേറെ വിഷയത്തിലുള്ള നല്ല എന്തെങ്കിലും ഒരു ഫീച്ചേര്‍ഡ് ലേഖനം ഇംഗ്ലീഷ് വിക്കിയില്‍ നിന്ന് കിട്ടുമോ എന്നു നോക്കട്ടെ.

Unknown said...

ഷിജു മാഷേ,
അടി കിട്ടി ബോധിച്ചു. ഹോം വര്‍ക്ക് ഉടന്‍ പൂര്‍ത്തിയാക്കുന്നുണ്ട്.പുതിയ ലേഖനമിട്ടാല്‍ ഓടി വന്ന് അതിലേയും എടുത്താല്‍ പൊന്താത്ത ഭാഗങ്ങള്‍ ഞാന്‍ ഏറ്റെടുക്കുന്നുണ്ട്. :-)

പുള്ളി said...

ഗതാഗതം.
നഗരത്തിനകത്ത്‌ സിറ്റി ബസ്സുകളും ഓട്ടൊ റിക്ഷകളും ടാക്സി കാറുകകളും പോക്കുവരവിനു സഹായിക്കുന്നു. ആളുകള്‍ സൈക്കിളുകള്‍ മോട്ടോര്‍ സൈക്കിളുകള്‍ സ്കൂട്ടറുകള്‍ കാറുകള്‍ മുതലായവയും ഉപയോഗിക്കുന്നു.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള K.S.R.T യെയാണ്‌ നഗരത്തിനകത്ത്‌ പൊതുഗതാഗതത്തിനായി ജനങ്ങള്‍ മുഖ്യമായും ആശ്രയിക്കുന്നത്‌.എണ്ണത്തില്‍ കുറവെങ്കിലും സ്വകാര്യ ബസ്സുകളും നഗരത്തില്‍ സര്‍വീസ്‌ നടത്തുന്നുണ്ട്‌. സിറ്റി ഡിപ്പോ, വികാസ്‌ ഭവന്‍, പേരൂര്‍ക്കട, പാപ്പനംകോട്‌, കണിയാപുരം വെള്ളനാട്‌ എന്നീ ആറു ഡിപ്പ്പ്പോകളില്‍ നിന്നായി K.S.R.T.C സര്‍വീസുകള്‍ നടത്തുന്നു. പുതിയ ബസ്സുകളും ഇലക്ട്രോണിക്‌ റ്റിക്കറ്റുകളുമായി ഈ സര്‍വീസുകള്‍ 2005ഇല്‍ നവീകരിക്കുകയുണ്ടായി. സെന്‍ട്രല്‍ സിറ്റി ഡിപ്പൊ പദ്മനാഭസ്വാമി ക്ഷേത്രത്തിനടുത്തുള്ള കിഴക്കേകോട്ടയില്‍ സ്ഥിതി ചെയ്യുന്നു. അന്തര്‍സംസ്ഥാന സര്‍വീസുകളും സെന്‍ട്രല്‍ ബസ്‌ സ്റ്റാന്‍ഡും ഇവിടെനിന്ന് 1 കിലോമീറ്റര്‍ അകലെ തമ്പാനൂരിലാണ്‌. ഇവിടെനിന്നും കേരളത്തിലെ മിക്കവാറും എല്ലാ പട്ടണങ്ങളിലേയ്ക്കും തെന്നിന്ത്യയിലെ മറ്റു പ്രധാന നഗരങ്ങളായ ബാംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെയ്ക്കും ബസ്‌ സര്‍വീസുകളുണ്ട്‌.
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ തമ്പാനൂരില്‍ (ഏയര്‍ പോര്‍ട്ടില്‍ നിന്ന് 8 കി.മീ. അകലെയായി) സ്ഥിതിചെയ്യുന്നു. ദിനം പ്രതി അമ്പതോളം ട്രയിനുകള്‍ പുറപ്പെടുന്ന ഒരു പ്രധാന സ്റ്റേഷന്‍ ആണ്‌ ഇത്‌. തിരുവനന്തപുരം ഇന്ത്യയിലെ മറ്റ്‌ എല്ലാ പ്രധാന നഗരങ്ങളുമായി റെയില്‍ വഴി ബന്ധിപ്പിക്കപ്പെട്ടിരിയ്ക്കുന്നു. ഇന്ത്യയിലെ രണ്ടാമത്തെ ബഹുദൂര തീവണ്ടിയായ കന്യാകുമാരി- ജമ്മു താവി സര്‍വീസിലെ തെക്കുനിന്നുള്ള ഒന്നമത്തെ പ്രധാന സ്റ്റോപ്പ്‌ ആണ്‌ തിരുവനന്തപുരം. 2005 ല്‍ ഏയര്‍പ്പൊര്‍ട്ടിനടുത്ത്‌ കൊച്ചു വേളിയില്‍ ഒരു ചെറിയ അനുബന്ധ സ്റ്റേഷന്‍ കൂടി തുറക്കുകയുണ്ടായി.

തിരുവനന്തപുരം അന്താരഷ്ട്ര വീമാനത്താവളത്തില്‍ നിന്ന് മധ്യപൗരസ്ത്യ ദേശങ്ങള്‍, സിംഗപ്പൂര്‍, മാലി ദ്വീപ്‌, ശ്രീലങ്ക എന്നിവിറ്റങ്ങളിലേയ്ക്ക്‌ നേരിട്ട്‌ വീമാന സര്‍വീസുകള്‍ ഉണ്ട്‌. ഇന്ത്യന്‍ ഏയര്‍ലൈന്‍സ്‌, ജെറ്റ്‌ ഏയര്‍വേയ്സ്‌, ഏയര്‍ ഡെക്കാന്‍, ഏയര്‍ സഹാറ, പാരമൗണ്ട്‌ ഏയര്‍വേയ്സ്‌ എന്നീ ആഭ്യന്തര വീമാന കമ്പനികളും, ഏയര്‍ ഇന്ത്യ, ഗള്‍ഫ്‌ ഏയര്‍, ഒമാന്‍ ഏയര്‍, കുവൈറ്റ്‌ ഏയര്‍വേയ്സ്‌, സില്‍ക്‌ ഏയര്‍, ശ്രീലങ്കന്‍ ഏയര്‍ലൈന്‍സ്‌, ഖത്തര്‍ ഏയര്‍വെയ്സ്‌, ഏയര്‍ അറേബ്യ, എമിറേറ്റ്സ്‌ എന്നീ അന്താരഷ്ട്ര വീമാന കമ്പനികളും തിരുവനന്തപുരം വീമാനത്തവളത്തില്‍ നിന്ന്‌ സര്‍വീസുകള്‍ നടത്തുന്നു. രണ്ട്‌ സൈനികാവശ്യത്തിനായുള്ള വീമാനത്തവളങ്ങളും - ഒന്നു അന്താരാഷ്ട്രവീമാനത്തവളത്തിനടുത്തായും മറ്റൊന്ന്‌ ഇന്ത്യന്‍ ഏയര്‍ ഫോഴ്സിന്റെ ആക്കുളത്തുള്ള ദക്ഷിണ വ്യോമ കമാന്റ്‌ ആസ്ഥാനത്തും- ഉണ്ട്‌.
സ്ഥിരമായുള്ള ഷെഡ്യൂള്‍ഡ്‌ സര്‍വീസുകള്‍ക്കു പുറമേ,
ഫസ്റ്റ്‌ ചോയ്സ്‌ ഏയര്‍ വേയ്സ്‌, ലണ്ടന്‍ ഗാറ്റ്‌വിക്ക്‌, മൊണാര്‍ക്ക്‌ മുതലായ ചാര്‍ട്ടേര്‍ഡ്‌ സര്‍വീസുകളും ടൂറിസം സീസണോടനുബന്ധിച്ച്‌ ഇവിടെ ലാന്റ്‌ ചെയ്യാറുണ്ട്‌. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള ഏയര്‍പോര്‍ട്ട്‌ എന്ന പ്രത്യേകതയും തിരുവനന്തപുരം ഏയര്‍പ്പോര്‍ട്ട്ടിന്റെ പ്രാധാന്യത്തിനുകാരണമായിട്ടുണ്ട്‌. ശ്രീലങ്ക മാലിദ്വീപ്‌ എന്നിവയോട്‌ ഏറ്റവും അടുത്തുകിടക്കുന്നതിനാല്‍ അവിടങ്ങളിലേയ്ക്ക്‌ പോകുവാനായി തിരുവനന്തപുരത്തുനിന്ന്‌ ഇന്ത്യയിലെമറ്റു ഏയര്‍പ്പോര്‍ട്ടുകളേ അപേക്ഷിച്ച്‌ ചിലവും കുറവായിരിക്കും.
വിഴിഞ്ഞത്ത്‌ പണിതുകൊണ്ടിരിക്കുന്ന ആഴക്കടല്‍ ട്രാന്‍സ്‌-ഷിപ്പ്‌മന്റ്‌ കണ്ടൈനര്‍ റ്റെര്‍മിനലിന്റെ പണി 2007ല്‍ പൂര്‍ത്തിയാവുമെന്നു പ്രതീക്ഷിക്കുന്നു. കൊളംബോ, കൊച്ചി, തൂത്തുക്കുടി എന്നീ അന്താരാഷ്ട്ര തുറമുഖങ്ങളുടെ സാമീപ്യം കൊണ്ടും, യൂറൊപ്പിനേയും വിദൂര പൗരസ്ത്യ ദേശങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കപ്പല്‍ ചാലിന്റെ അടുത്തായതിനാലും, മൂന്നു ഘട്ടങ്ങളിലായി പണിതു തീര്‍ക്കാന്‍ ഉദ്ദ്യേശിക്കുന്ന ഈ പദ്ധതി തുറമുഖ വാണിജ്യ രംഗത്ത്‌ (കണ്ടൈനര്‍ ഷിപ്പ്മെന്റില്‍ പ്രധാനമായും) ഒരു കിടമത്സരത്തിനിടയാക്കുമെന്നു കരുതപ്പെടുന്നു.
ഐ.ടി-സേവന മേഖലയുടെ പെട്ടെന്നുള്ള വളര്‍ച്ചയും, സംഥന തലസ്ഥാനമെന്ന പദവിയും, ടൂറിസം മേഖലയിലുണ്ടാവുന്ന വന്‍ വളര്‍ച്ചയും തിരുവനന്തപുരത്തിന്റെ ഗതാഗത മേഖലയ്ക്ക്‌ മേല്‍ വന്‍സമ്മര്‍ദ്ദത്തിനു കാരണമാകുന്നുണ്ട്‌. ഇതിനെ നേരിടാനായി അനേക ദശലക്ഷം ഡോളറുകളുടെ പദ്ധതികളാണ്‌ നടന്നുകൊണ്ടിരിയ്ക്കുന്നത്‌. 2007 തുടക്കം മുതല്‍ പണിതീരുന്നവയായി പല അണ്ടര്‍ പാസുകളും ഓവര്‍ ബ്രിഡ്ജുകളും ഉണ്ട്‌. അടിസ്ഥാന റോഡ്‌ വികസനത്തിന്റെ ആദ്യ പടിയായി 42 കിലോ മീറ്റര്‍ നീളം വരുന്ന ഒരു ആറുവരിപാതയും ഒരു നാലുവരി പാതയും വിഭാവനം ചെയ്തിട്ടുണ്ട്‌


qw_er_ty

Unknown said...

SOS! SOS!
വിക്കി പരിഭാഷയുടെ ആവശ്യത്തിലേയ്ക്കായി strategic importance എന്നതിന് തന്ത്രപരമായ പ്രാധാന്യം എന്നല്ലതെ വേറെ എന്ത്ങ്കിലും തര്‍ജ്ജമ ആരെങ്കിലും പറഞ്ഞ് തരാമോ.

Abdu said...

നീ പറഞ്ഞ അര്‍ഥത്തിനെന്താ കുഴപ്പം?

Unknown said...

അബ്ദൂ,
കുഴപ്പ്മൊന്നുമുണ്ടായിട്ടല്ല. ‘തിരുവനന്തപുരത്തിന്റെ തന്ത്രപരമായ പ്രാധാന്യം‘ എന്ന് ഇംഗ്ലിഷ് പദങ്ങളെ വെള്ള ട്രൌസറിടീച്ച് മലയാളമാക്കുന്നതിന് പകരം ലുങ്കിയുടുത്ത പ്രയോഗങ്ങളുണ്ടോ എന്ന് അന്വേഷിച്ചതാണ്. :-)