Tuesday, April 03, 2007

സത്യജിത്ത് റേ

സിനിമാ സംബന്ധമായ വിഷയങ്ങളൊന്നും ഇതു വരെ തര്‍ജ്ജിമ ചെയ്യപ്പെട്ടില്ല എന്ന പരാതി മുന്‍‌നിര്‍ത്തി ഇത്തവണ ഇന്ത്യ കണ്ട ഏറ്റവും മികച്ച ചലച്ചിത്ര സംവിധായകനെക്കുറിച്ചുള്ള ലേഖനമാണ് തര്‍ജ്ജമ ചെയ്യാനായി തിരഞ്ഞെടുത്തിരിക്കുന്നത്. മുന്‍ലക്കങ്ങളിലേതിനേക്കാള്‍ വര്‍ദ്ധിച്ച ആവേശത്തോടുകൂടി ഇത്തവണ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.

ലേഖനം ഇംഗ്ലീഷ് വിക്കിയില്‍

ലേഖനം മലയാളം വിക്കിയില്‍ (അപൂര്‍ണ്ണം)

പ്രസ്തുത സംരംഭത്തിന് എല്ലാ വിക്കിസ്നേഹികളുടേയും സേവനം അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.

ക്രമ നം.വിഭാഗംപരിഭാഷ ചെയ്യുന്ന ആള്‍നിലവിലുള്ള നില
0Prefaceഷിജു അലക്സ്പൂര്‍ത്തിയായി
1The Early lifeസിജു പൂര്‍ത്തിയായി
2The Apu Yearsതമനുപൂര്‍ത്തിയായി
3From Devi to charulathaസിയപൂര്‍ത്തിയായി
4New Directionsശ്രീജിത്ത് കെപൂര്‍ത്തിയായി
5Last Phaseശ്രീജിത്ത് കെപൂര്‍ത്തിയായി
6Film Craftസങ്കുചിത മനസ്കന്‍പുരോഗമിക്കുന്നു
7Literary Worksദില്‍ബാസുരന്‍പൂര്‍ത്തിയായി
8Critical and popular responseസങ്കുചിത മനസ്കന്‍പുരോഗമിക്കുന്നു
9Legacyദില്‍ബാസുരന്‍പുരോഗമിക്കുന്നു
10See also, notes, referencesഷിജു അലക്സ്പുരോഗമിക്കുന്നു

27 comments:

K.V Manikantan said...

രണ്ടെണ്ണം ഞാന്‍ ചെയ്യുന്നു. Film Craft & Critical and popular response.

എത്തിക്കേണ്ട അവസാന തിയതി അറിയിക്കുക.

-സങ്കുചിതന്‍

Unknown said...

The neutrality or factuality of this article may be compromised by weasel words.

ശ്രീജീ,
ഇങ്ങനെ കാണുന്നല്ലോ ഇംഗ്ലിഷ് വിക്കിയില്‍. ആധികാരികത ഉറപ്പ് വരുത്തണോ ഒന്നും കൂടി ഈ പരിഭാഷ തുടങ്ങുന്നതിന് മുമ്പ്?

Shiju said...

സങ്കുചിതന്‍ ചേട്ടാ,

പരിഭാഷപ്പെടുത്തിയത് നേരിട്ട് മലയാളം വിക്കിയില്‍ ചേര്‍ക്കുകയോ ഇവിടെ കമെന്റ് ആയി ഇടുകയോ ചെയ്താല്‍ മതി. പരിഭാഷ എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കിയാല്‍ നമുക്ക് അടുത്ത ലേഖനത്തിലേക്ക് പോകാം.

സിയ,

പരിഭാഷയില്‍ പങ്കു ചേരാന്‍ http://en.wikipedia.org/wiki/Satyajit_Ray എന്ന ഇംഗ്ലീഷ് വിക്കി ലേഖന്നത്തില്‍ പോയി അതിലെ ഏത് വിഭാഗമാണ് പരിഭാഷപ്പെഠുത്താന്‍ ആഗ്രഹിക്കുന്നത് എന്നുള്ളത് ഇവിടെ കമെന്റ് ആയി ഇടുക. വേറെ പരിഭാഷക്കാര്‍ ഒരേ വിഭാഗങ്ങള്‍ പരിഭാഷപ്പെടുത്തുന്നത് ഒഴിവാക്കാനാണ് അങ്ങനെ ആവശ്യപ്പെടുന്നത്.

ദില്‍ബൂ പതിവു പോലെ ലേഖനത്തിന്റെ സിംഹഭാഗവും നീ തന്നെ പരിഭാഷപ്പെടുത്തും എന്ന് ആശിക്കുന്നു.

Ziya said...

From Devi to Charulata (1959–1964)
എന്ന ഖണ്ഡിക ഞാന്‍ ചെയ്യാം.

Rajeeve Chelanat said...

External Links-Remembering Ray frame by frame..എന്ന ഭാഗം ഞാന്‍ ചെയ്യാം. എത്തിക്കേണ്ട അവസാന തീയ്യതി അറിയിച്ചാല്‍ നന്ന്.

Unknown said...

സമയ പരിധി നിശ്ചയിക്കുക പതിവില്ല രാജീവ്. ഒന്ന് വേഗം കഴിഞ്ഞാല്‍ മറ്റൊന്ന് തുടങ്ങാം എന്ന് മാത്രം.

നേരിട്ട് മലയാളം വിക്കി ലേഖനം‍ എഡിറ്റ് ചെയ്ത് പരിഭാഷ ചെയ്യാനും സാധിയ്ക്കും. അല്ലെങ്കില്‍ ഒന്നിച്ച് പരിഭാഷപ്പെടുത്തി അവസാനം ചേര്‍ത്താലും മതി. സൌകര്യത്തിനനുസരിച്ച്.

Literary Works,Legacy എന്നിവ ഞാന്‍ ചെയ്യാം.

Unknown said...

രാജീവ് ചേലനാട്ട്,
External Links-Remembering Ray frame by frame.. ഇത് നമ്മള്‍ പരിഭാഷപ്പെടുത്തുന്ന പേജ് അല്ലല്ലോ. സത്യജിത്ത് റേയെ പറ്റിയുള്ള ലേഖനം മാത്രമെ നമ്മള്‍ ഇപ്പോള്‍ പരിഭാഷപ്പെടുത്തുന്നുള്ളൂ.

താങ്കള്‍ പറഞ്ഞിരിക്കുന്നത് ഒരു പുറത്തേക്കുള്ള ലിങ്കാണ്. അത് പരിഭാഷപ്പെടുത്തേണ്ടതില്ല. പോസ്റ്റിലെ ടേബിളില്‍ കാണിച്ചിരിക്കുന്നതില്‍ നിന്ന് ആരും ഏറ്റെടുക്കാത്ത ഒരു ഭാഗം ഏറ്റെടുക്കാ‍മോ.

Siju | സിജു said...

The Early life അഥവാ ആദ്യകാല ജീവിതം

Rajeeve Chelanat said...

ദില്‍ബു, ശ്രീജിത്ത്‌,
വിക്കിയിലെ ഈ ലിങ്കാണ്‌ എനിക്കിഷ്ടപ്പെട്ടത്‌. ഇത്‌ പരിഭാഷപ്പെടുത്താന്‍ പാടുള്ളതല്ല എന്നാണോ? മരുപടി പ്രതീക്ഷിച്ചുകൊണ്ട്‌,
രാജീവ്‌

Unknown said...

രാജീവ് ചേലനാട്ട് മാഷേ,
പാടില്ല എന്നല്ല പറഞ്ഞത്.
:-)

താങ്കള്‍ പറഞ്ഞ ലിങ്ക് ടെലഗ്രാഫ് പത്രത്തില്‍ വന്ന ഒരു ആര്‍ട്ടിക്കിള്‍ ആണ്. വിക്കി പരിഭാഷ എന്ന ബ്ലോഗില്‍ നമ്മള്‍ ചെയ്യുന്നത് ഇംഗ്ലിഷ് വിക്കിയിലുള്ള ആര്‍ട്ടിക്കിള്‍ മലയാളം വിക്കിയിലേക്ക് പരിഭാഷ ചെയ്യുകയാണ്. താങ്കള്‍ പറായുന്നത് വിക്കിയ്ക്ക് പുറത്തുള്ള ഒരു എക്സ്റ്റേണല്‍ ലിങ്ക് (ടെലഗ്രാഫിന്റെ ആര്‍ട്ടിക്കിള്‍) പരിഭാഷ ചെയ്യുന്ന കാര്യമാണ്. അത് ഞങ്ങള്‍ ചെയ്യാറില്ല, അതിന്റെ കോപ്പിറൈറ്റ് വശങ്ങളെ കുറിച്ചും അറിയില്ല.

സാധാരണ വിക്കി പരിഭാഷ ചെയ്യുമ്പോള്‍ എക്സ്റ്റേണല്‍ ലിങ്കുകള്‍ ഇംഗ്ലിഷ് വിക്കിയിലേത് പോലെ തന്നെ പുറത്തേയ്ക്കുള്ള ലിങ്കുകള്‍ എന്ന പേരില്‍ ലിങ്കായി കൊടുക്കാറാണ് പതിവ്.

ഇതാണ് ഞാന്‍ കഴിഞ്ഞ കമന്റില്‍ പറയാന്‍ ശ്രമിച്ചത്.

Shiju said...

1. The Apu Years

2. New Directions

3. Last Phase


ഈ മൂന്ന് വിഭാഗങ്ങള്‍ മാത്രമേ ആരും ഏറ്റെടുക്കാത്തതായി ഉള്ളൂ.

Rajeeve Chelanat ചേട്ടനു ഇതില്‍ ഏതെങ്കിലും ഒരു വിഭാഗം ഏറ്റെടുക്കാമോ. പരിഭാഷ ചെയ്യേണ്ട വിഭാഗത്തിന്റെ കണ്ടന്റിനു ഇംഗ്ലീഷ് വിക്കിയിലെ സത്യജിത്ത് റേയേ പറ്റിയുള്ള ഈ ലിങ്ക് കാണൂ http://en.wikipedia.org/wiki/Satyajit_Ray

വിക്കിയുടെ സിന്റാക്സും എഡിറ്റും മറ്റും പരിചയമില്ലത്തവര്‍ പരിഭാഷപ്പെടുത്തുന്ന വിഭാഗം ഈ പോസ്റ്റില്‍ തന്നെ ഒരു കമെന്റ് ആയി ചേര്‍ത്താല്‍ മതി. ശ്രിജിത്തോ ദില്‍ബുവോ ഞാനോ മറ്റാരെങ്കിലും അത് മലയാളം വിക്കിയിലെ അതത് വിഭാഗത്തില്‍ ചേര്‍ത്തു കൊള്ളാം.

oru blogger said...

സ്പീല്‍ബെര്‍ഗ് ഇ ടി എഡുക്കുന്നതിനു മുന്‍പു അദ്ദേഹം ഹോളിവൂഡില്‍ “ഏലിയന്‍“ എടുക്കാന്‍ ശ്രമിച്ചതിനെക്കുറിച്ച് ഒന്നു നല്ലപോലെ കാച്ചിയേക്കണേ ദില്‍ബേട്ടാ.....:)

Unknown said...

തംബിയളിയോ,
ഈ പറഞ്ഞ കാച്ചല്‍ നമ്മള്‍ക്കും ആവാവുന്നതെ ഉള്ളൂ. ഒന്ന് വന്ന് കൈ വെയ്ക്ക് മാഷേ..(എന്നെയല്ല) :-)

തമനു said...

The Apu Years ഞാന്‍ ചെയ്യാന്‍ ശ്രമിക്കാം ..

Sreejith K. said...

New Directions ഞാനൊന്ന് ചെയ്ത് നോക്കട്ടെ

qw_er_ty

Sreejith K. said...

ലത് കഴിഞ്ഞു. അതോണ്ട് The last phase ഉം ഞാന്‍ തന്നെ അങ്ങട് ഏറ്റെടുത്തു. കൊഴപ്പോണ്ടോ?

qw_er_ty

Sreejith K. said...

ലതും കഴിഞ്ഞു. ലെന്റെ പണി തീര്‍ന്നു. പിള്ളാരേ, ഒന്ന് വേഗമാകട്ടെ ;)

Shiju said...

ഞാന്‍ ഏറ്റെടുത്ത ഭഗം പൂര്‍ത്തിയാക്കിയിട്ടുണ്ട്. റെഫറന്‍സ് ഒക്കെ ചെയ്യണം എങ്കില്‍ ബാക്കിയുള്ളവര്‍ അവരവരുടെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കണം.

സിജു, സങ്കുചിതമനസ്കന്‍, ദിലബൂ എന്നിവര്‍ അവരവരുടെ പരിഭഷ പൂര്‍ത്തിയാക്കിയാല്‍ നമുക്ക് അടുത്ത ലേഖനത്തിലേക്ക് പോകാം.

Sreejith K. said...

സിജു, സങ്കുചിതമനസ്കന്‍, ദിലബൂ ,

കാണാനില്ലല്ലോ ഈ വഴി!

Ziya said...

ഞാന്‍ കഴിഞ്ഞൂട്ടാ :)

Siju | സിജു said...

നാളെ.. നാളെ.. നാളെ..

Siju | സിജു said...

വാക്കു പറഞ്ഞാ വാക്കായിരിക്കും
തീര്‍ത്തു, ഇട്ടു.

ഷിജൂ, ശ്രീജിത്ത്,..
==സിനിമയിലെ തുടക്കം== എന്ന പേരില്‍ ഒരു അധിക തലക്കെട്ട് അവിടെ കണ്ടു. അതെടുത്തു മാറ്റി. ആവശ്യമുള്ളതാണെങ്കില്‍ കൂട്ടിച്ചേര്‍ത്തോളൂ.

ഗുപ്തന്‍ said...

പുതിയ മെംബറാണു കേട്ടാ...താമസം റോമില്‍.. നാടു തിരുവന്തോരം..പേരു മനു.. അമ്മയിട്ട പേരുതന്നെ :D

എടുത്തുചാടി മെംബറായിട്ട് ഇങ്ങോട്ട് തിരിഞ്ഞുനോക്കീല്ല. മനഃപൂരവ്വമല്ല കേട്ടാ... ഈ റോം-ഫ്ലോറെന്‍സ് A14 line-ഇലെ സര്‍വ്വവണ്ടീം നമ്മടെ തലേക്കൂടെ അല്ലേ ഓടണത്... ( സിജിയുടെം sandoz -ന്റെയും ബ്ലോഗ് അരിച്ചുപെറുക്കി വായിച്ചുതീര്‍ത്തതെങ്ങനേണന്ന് ആരും ചോദിച്ചേക്കല്ല്... )

ഇവിടെ ഇപ്പോള്‍ ഓടണ പോസ്റ്റില്‍ എന്തരെങ്കിലും സഹായം (പ്രൂഫ് റീഡിംഗ് ഉള്‍പ്പടെ :P) ആവശ്യം വരണേല് manu.0006@yahoo.com ലേക്ക് ഒരു e-mail ചാമ്പിയാല് മതി.

അല്ലെങ്കില് അടുത്തപൂരത്തിനു കാണാം. ആനപ്പൊറത്ത് തന്നെ കാണും കേട്ടാ..

Shiju said...

സങ്കുചിത മനസ്കന്‍ ചേട്ടനും ദില്‍ബു ചേട്ടനും അവര്‍ ഏറ്റെടുത്ത പരിഭാഷ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

പരിഭാഷകരെല്ലാം അടുത്ത പരിഭാഷയ്ക്കയി നോക്കി ഇരിക്കുകയാണ്.

prasanth Gulfu said...

Hey can u help me !!!

Guruji.com is developing malayalam language search... i need 20-30 mlalayalam sites which has malayalam fonts and other malaylam related sites also..

Whn the search results come it will be displayed in the front page if the search word is there.. so do send me all the blog address and websites u want to feature ...ASAP

Plz send the links to pandthu@gmail.com

Ziya said...

എല്ലാവരും എവിടെ?
ദില്‍ബനാന്നെങ്കി നാട്ടിലും പോയി!!
ശ്രീജി മോനേ എന്തുണ്ട് വിശേഷം??

Shiju said...

സങ്കുചിത മനസ്കന്‍ said...
രണ്ടെണ്ണം ഞാന്‍ ചെയ്യുന്നു. Film Craft & Critical and popular response.

എത്തിക്കേണ്ട അവസാന തിയതി അറിയിക്കുക.


സങ്കുചിതന്‍ ചേട്ടാ അന്വസാന തീയതി അറിയാക്കത്തതു കൊണ്ടാണ് പരിഭാഷ എത്താതെങ്കില്‍ ഇതാ ഒരു ഡെഡ് ലൈന്‍. 2007 ഏപ്രില്‍ 30. മെയ് ഒന്നിനു നമ്മള്‍ അടുത്ത പരിഭാഷയിലേക്ക് പോകും. ദയവായി ഏറ്റെറ്റുത്ത ഭാഗം പൂര്‍ത്തിയാക്കി സഹകരിക്കുക.