നല്ല മലയാളം ഉപയോഗിക്കാനും ലേഖനങ്ങള്‍ എഴുതാനും കഴിവുള്ള ബൂലോകരുടെ ഇടയില്‍ നിന്ന് വളരെ കുറച്ച് പേര്‍ മാത്രമേ ഈ സൌജന്യ വിജ്ഞാനകോശത്തിലേക്ക് ലേഖനങ്ങള്‍ സംഭാവന ചെയ്യുന്നുള്ളൂ. വരും നാളുകളില്‍ അത് കൂടും എന്ന് പ്രത്യാശിക്കാം. എങ്കിലും ഈ അടുത്ത് കാലത്ത് കുറച്ച് കനപ്പെട്ട ലേഖനങ്ങള്‍ ഈ പരിഭാഷവിക്കിയിലൂടെ സംഭാവന ചെയ്യാന്‍ കഴിഞ്ഞു എന്നതില്‍ പരിഭാഷാവിക്കിയില്‍ സഹരിക്കുന്നവര്‍ക്ക് അഭിമാനിക്കാം.
ഇന്ത്യയുടെ ദേശീയ പതാക-യെ കുറിച്ച് ഒരു ലേഖനം മലയാളം വിക്കിയില്‍ ഇല്ല എന്നു പറഞ്ഞാല്‍ വളരെ മോശമല്ലേ. അതിനാല്‍ നമ്മുടെ അടുത്ത ലേഖനം നമ്മുടെ ദേശീയ പതാകയെ കുറിച്ച് തന്നെയാകട്ടെ.
ലേഖനത്തിന്റെ ഇംഗ്ലീഷ് വിക്കിയിലേക്കുള്ള ലിങ്ക്
ലേഖനത്തിന്റെ മലയാളം വിക്കിയിലേക്കുള്ള ലിങ്ക്
ഈ ലേഖനവും ഇംഗ്ലീഷ് വിക്കിയില്‍ ഫീച്ചേര്‍ഡ് ലേഖനം ആയി ഒരു പ്രാവശ്യം വന്നതാണ്. അതിനാല്‍ തന്നെ ഇത് ഒരു ആധികാരിക ലേഖനം ആണ്. ലേഖനം പരിഭാഷപ്പെടുത്തുന്നതിനോടൊപ്പം നമുക്ക് നമ്മുടെ ദേശീയ പതാകയെ കുറിച്ച് കുറച്ച് അറിവും നേടാം.
പരിഭാഷ പൂര്‍ത്തിയായാല്‍ അത് മലയാളം വിക്കിയില്‍ നേരിട്ടോ ഇവിടെ കമെന്റ് ആയോ ഇടുക.താഴെയുള്ള പട്ടികയില്‍ നിന്ന് ആരൊക്കെ എന്തൊക്കെ പരിഭാഷ ചെയ്യുന്നു എന്നും ഓരോ വിഭാഗത്തിന്റേയും നിലവിലുള്ള അവസ്ഥ എന്താണെന്നും അറിയാം. ഏതെങ്കിലും വിഭാഗം പരിഭാഷപ്പെടുത്താന്‍ എടുക്കുന്നതിനു മുന്‍പ് അത് വെറെ ആരും പരിഭാഷപ്പെടുത്തുന്നില്ല എന്നു ഉറപ്പു വരുത്തുക.
വിവിധ വിഭാഗങ്ങള്‍ക്കും യോജിച്ച മലയാള തലക്കെട്ട് പരിഭാഷപെടുത്തുന്നവര്‍ തന്നെ കൊടുക്കുക. ഇനി പരിഭാഷ ചെയ്യുന്നത് മാറി പോകാതിരീക്കാന്‍ അതാത് വിഭാഗത്തിന്റെ ക്രമ നം. ഉം ഇംഗ്ലീഷിലുള്ള വിഭാഗവും ഇവിടെ കമെന്റ് ആയി ഇടുക.
ക്രമ നം. | വിഭാഗം | പരിഭാഷ | നിലവിലുള്ള നില |
0 | Preface | ഷിജു | Completed |
1 | Design | ഷിജു | Completed |
2 | Symbolism | ഷിജു | Completed |
3 | History | Navan | Progressing |
4 | Manufacturing process | - | - |
5 | Proper flag protocol | പുള്ളി | Completed |
5.1 | Respect for the flag | പുള്ളി | Completed |
5.2 | Handling of the flag | പുള്ളി | Completed |
5.3 | Correct display | പുള്ളി | Completed |
5.4 | With other countries | പുള്ളി | Progressing |
5.5 | With non-national flags | പുള്ളി | Progressing |
5.6 | Showing the flag indoors | Navan | Completed |
5.7 | Parades and ceremonies | Navan | Completed |
5.8 | Display on vehicles | Navan | Completed |
5.9 | Half-mast | - | - |
5.10 | Disposal | - | - |
6 | See also | - | - |
7 | References | - | - |
8 | External links | - | - |